ചെന്നൈ: രാഷ്ട്രീയപ്രവർത്തനത്തിന് അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച നടൻ കമൽ ഹാസൻ തീരുമാനം മാറ്റി. മൂന്നുചിത്രങ്ങൾകൂടി പൂർത്തിയാക്കാനുണ്ടെന്നും അതിനുശേഷമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം ചെന്നൈയിൽ പറഞ്ഞു. അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലാണ് അഭിനയം അവസാനിപ്പിക്കുന്നതായി പറഞ്ഞത്. ‘വിശ്വരൂപം’, ‘ഇന്ത്യൻ’ എന്നീ സിനിമകളുടെ രണ്ടാംഭാഗത്തിെൻറ അണിയറപ്രവർത്തനം നടക്കവെയാണ് കമൽ വെള്ളിത്തിരയോട് വിടപറയുന്നതായി പ്രഖ്യാപിച്ചത്. ചെന്നൈയിൽ തിരിച്ചെത്തിയശേഷമാണ് തീരുമാനം മാറ്റിയതായി അറിയിച്ചത്.
രാഷ്ട്രീയരംഗത്ത് മേല്‍വിലാസമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പൊതുപ്രവര്‍ത്തനരംഗത്ത് തുടരുമെന്ന് കമൽ ഹാർവാഡിൽ പറഞ്ഞു. 37 വര്‍ഷത്തെ സന്നദ്ധപ്രവര്‍ത്തനം കൊണ്ട് പത്തുലക്ഷത്തോളം അനുയായികളെ സമ്പാദിക്കാൻ കഴിഞ്ഞു. നടന് എന്ന നിലയില്‍മാത്രം അറിയപ്പെടാൻ താൽപര്യമില്ലാത്തതിനാലാണ് രാഷ്ട്രീയത്തിൽ വരുന്നത്.
ജനങ്ങളെ സേവിച്ചുകൊണ്ടായിരിക്കും തെൻറ മരണം. തെൻറ രാഷ്ട്രീയത്തിെൻറ നിറം കറുപ്പാണ്; കാവിയല്ല. ദ്രാവിഡ സംസ്കാരത്തെ സംരക്ഷിക്കുന്നതായിരിക്കും തെൻറ രാഷ്്ട്രീയം. മുഖ്യമന്ത്രിയാവുകയല്ല ലക്ഷ്യം.
വളരുന്ന ഹിന്ദു വര്‍ഗീയത രാജ്യത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. െതരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റാൽ തീരുമാനം മാറ്റുമോ എന്ന ചോദ്യത്തിന് തോൽവിയുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
രജനികാന്തിെൻറ രാഷ്ട്രീയനിറം കാവിയാണെങ്കിൽ അദ്ദേഹവുമായുള്ള സഖ്യസാധ്യതയും കമൽ തള്ളിക്കളഞ്ഞു. മധുരയിൽ ഇൗ മാസം 21ന് രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് സംസ്ഥാനപര്യടനത്തിന് തുടക്കംകുറിക്കാനിരിക്കുകയായിരുന്നു കമൽ. അതിനിടെ, രജനികാന്തിെൻറ ഫാൻസ് അസോസിയേഷനായ മക്കൾ മൺട്രത്തിെൻറ നേതൃത്വത്തിൽ സംസ്ഥാനമെങ്ങും അണികളെ സംഘടിപ്പിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.