നടിക്ക്​ പിന്തുണയുമായി വനിതാ കൂട്ടായ്​മ; വിഷയം ‘അമ്മ’ യോഗത്തിൽ ചർച്ച ചെയ്യാത്തതിൽ അമർഷം

​െകാച്ചി: ആക്രമണത്തിന്​ ഇരയായ നടിയെ വീണ്ടും അപമാനിച്ചെന്ന്​ ചൂണ്ടിക്കാട്ടി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന്​ സിനിമയിലെ വനിതകളു​െട കൂട്ടായ്​മയായ വിമൻ ഇൻ സിനിമ കലക്​ടീവ്​ (ഡബ്ല്യു.സി.സി). സ്വന്തം നിലയിൽ നടിക്ക്​ പിന്തുണ നൽകാൻ വിമൻ ഇൻ സിനിമ കലക്​ടീവിന്​ കഴിവു​​ണ്ടെന്ന്​ കൂട്ടായ്​മ വ്യക്തമാക്കി. അടിയന്തര നടപടി ആവശ്യപ്പെട്ട്​ വനിത കമീഷന്​ പരാതി നൽകും. 

നടിയെ ആക്രമിച്ച സംഭവം കൊച്ചിയിൽ ചേർന്ന ‘അമ്മ’​ ജനറൽബോഡിയിൽ ചർച്ച ചെയ്യാത്തതി​​​​​െൻറ അസംതൃപ്​തി നിഴലിക്കുന്നതായിരുന്നു ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ്​​. തങ്ങളുടെ സഹപ്രവർത്തകയും വിമൻ ഇൻ സിനിമ സംഘടനാംഗവുമായ നടി ഉൾപ്പെട്ട കേസ്​ അമ്മയുടെ യോഗത്തിൽ ചർച്ചക്കെടുത്തി​ല്ലെന്ന്​ ​കുറിപ്പിൽ വ്യക്തമാക്കുന്നു. 

കോടതിയു​െട പരിഗണനയിലിരിക്കുന്നതിനാൽ ചർച്ച ചെയ്യേണ്ടെന്ന നിലപാടാണ്​ എടുത്തതെങ്കിലും വിമൻ ഇൻ കലക്​ടീവ്​ ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ട കേസാണിതെന്ന്​ സംഘടന കരുതുന്നില്ല. സംഘടനയെന്ന നിലയിൽ തങ്ങളുടെ സഹപ്രവർത്തകക്ക്​ എല്ലാ പിന്തുണയും നൽകും. ‘അമ്മ’ക്ക്​ സ്വന്തമായ നിലപാടുകളാവാം. എന്നാൽ, ആക്രമിക്കപ്പെട്ട നടിയും അമ്മയിലെ അംഗമായതിനാൽ അമ്മ അവർക്കൊപ്പം നിൽക്കുമെന്നും നീതിപൂർവവും സുതാര്യവുമായ വിചാരണക്ക്​ വഴിയൊരുക്കുമെന്നാണ്​ തങ്ങൾ പ്രതീക്ഷിക്കുന്നത്​. ഇര വീണ്ടും ഇരയാക്കപ്പെടുന്നതിനെതിരെ ​ശക്തമായ നിലപാട്​ സ്വീകരിക്കുമെന്നും പോസ്​റ്റിൽ വ്യക്തമാക്കുന്നു.

നടി​യെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്​​ മലയാള സിനിമരംഗത്ത്​ അഭി​പ്രായവ്യത്യാസങ്ങൾ മൂർഛിക്കുന്നതായി ശക്തമായ സൂചന നൽകുന്നതാണ്​ ഇൗ സംഭവ വികാസങ്ങൾ.

Tags:    
News Summary - women in cinema collective against statement of actor dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.