രാജ്യാന്തര ചലച്ചിത്ര മേള: മുഖശ്രീയായി പെണ്‍ചിത്രങ്ങള്‍

തിരുവനന്തപുരം: 21ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ശക്തമായ സ്ത്രീസാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ചെക്കോസ്ലോവാക്യ, ദക്ഷിണകൊറിയ, മെക്സിക്കോ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍നിന്നായി നിരവധി സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനത്തെുന്നത്.

മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന നാലുചിത്രങ്ങളില്‍ രണ്ടെണ്ണം സ്ത്രീ സംവിധായകരുടേതാണ്. മലയാളിയായ വിധുവിന്‍സെന്‍റിന്‍െറ ‘മാന്‍ഹോള്‍’ മത്സരവിഭാഗത്തിലുണ്ട്. ബംഗാളി സംവിധായികയായ സാന്ത്വന ബര്‍ദലോയുടെ ‘മാജ് രാത് കേതകി’യാണ് മറ്റൊരു ഇന്ത്യന്‍ ചിത്രം. യെസിം ഉസ്തോഗ്ളൂയുടെ (തുര്‍ക്കി) ‘ക്ളെയര്‍ ഒബ്സ്ക്യോര്‍’, എന്നീ ചിത്രവും മത്സര വിഭാഗത്തിലുണ്ട്.

കണ്ടംപററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഫ്രഞ്ച് സംവിധായികയായ മിയ ഹന്‍സന്‍ ലവിന്‍െറ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നൈറ്റ് ക്ളാസിക്സില്‍ വേറ ചിത്ലോവയുടെ ‘ഡേയ്സീസ്’, ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ അനന്യ കാസറവള്ളിയുടെ ‘ക്രോണിക്കിള്‍സ് ഓഫ് ഹരി’, സുനില്‍ സുക്താന്‍കറിനൊപ്പം സുമിത്ര ബാവേ ഒരുക്കിയ ‘ടേര്‍ട്ടില്‍’ എന്നിവയും മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തില്‍ കൊങ്കണ സെന്‍ ശര്‍മയുടെ ‘എ ഡത്തെ് ഇന്‍ ദ ഗന്‍ജ്’, കിം സൂ ജംഗിന്‍െറ 'എ ബ്ളൂ മൗത്തഡ് ഫെയിസ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Tags:    
News Summary - women filims had crate an impact on iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.