മോഹന്‍ രാഘവന്‍ അവാര്‍ഡ്​ സകരിയക്ക്​

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ മോഹന്‍ രാഘവന്‍ അവാര്‍ഡ്​ സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്​ത മുഹമ്മദ്​ സകരിയക്ക്​. കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്​കാരം. ഡിസംബറില്‍ പുരസ്‌കാരം വിതരണം ചെയ്യും. സുഡാനിഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ തെളിഞ്ഞുകാണുന്ന സൂക്ഷ്മതയും കൃത്യതയും അതുപോലെ തന്നെ ആഖ്യാനത്തിലെ ലാളിത്യവുമാണ് പ്രധാനമായും ജൂറി ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - zakariya won mohan raghavan award for sudani-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.