ആ റോളിൽ മമ്മുട്ടിക്ക്​ പകരക്കാരനില്ല

പേരൻപ്​ എന്ന പുതിയ തമിഴ്​ ചിത്രത്തിൽ മമ്മുട്ടി ചെയ്​ത കഥാപാത്രത്തെ അവതരിപ്പിക്കാൻ പകരക്കാരനില്ലെന്ന്​ തമിഴ്​ നിർമാതാവും എഴുത്തുകാരനുമായ ധനഞ്​ജയൻ ഗോവിന്ദൻ. ട്വിറ്ററിലുടെയാണ്​ മമ്മുട്ടിയുടെ റോളിനെ പുകഴ്​ത്തി ധനഞ്​ജയൻ രംഗത്തെത്തിയിരിക്കുന്നത്​. 

പേരൻപി​​െൻറ 30 മിനിട്ട്​ കണ്ടപ്പോൾ തന്നെ ചിത്രം ത​​െൻറ ഹൃദയ​​ത്തെ സ്​പർശിച്ചു. ചിത്രം​ തമിഴ്​ സിനിമയുടെ അഭിമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു പാട്​ നന്ദിയുണ്ട്​ മമ്മുക്ക റാമി​​െൻറ ചിത്രത്തിൽ അഭിനയിച്ചതിന്​. ഉത്തരവാദിത്തമുള്ള അച്​ഛ​​െൻറ വേഷത്തിൽ നിങ്ങൾ മികച്ചു നിന്നു. ഇത്രയും ഭംഗിയായി ​ഇൗ വേഷം ചെയ്യാൻ മറ്റാർക്കും സാധിക്കില്ല. ചിത്രം മുഴുവൻ കാണാനായി കാത്തിരിക്കുകയാണെന്നും ധനഞ്​ജയൻ ട്വിറ്ററിൽ കുറിച്ചു.

27ന്​ റോട്ടർഡാം രാജ്യാന്തര ചലച്ചി​ത്ര മേളയിൽ ആണ്​ പേരൻമ്പി​​െൻറ ആദ്യ പ്രദർശനം. തമിഴ്​ സിനിമക്കുള്ള പ്രത്യേക വിഭാഗത്തിലാണ്​ സിനിമ പ്രദർശിക്കുന്നത്​. ദേശീയ പുരസ്​കാര ജേതാവായ റാം തരമണി എന്ന ചിത്രത്തിന്​ ശേഷം സംവിധാനം ചെയ്യുന്നതാണ്​ പേരൻമ്പ്​.

Tags:    
News Summary - ​Tamil producer praised mannotty-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.