ഇസ്ലാമബാദ്: പാകിസ്താനും ഇന്ത്യക്കും പരസ്പരം സമാധാനം പുനസ്ഥാപിക്കാൻ കഴിയെട്ടയെന്ന് പാക് സ്വദേശിയായ ബോളിവുഡ് താരം ഫവാദ് ഖാൻ. പാകിസ്താനിലേക്ക് തിരിച്ച് പോയതിന് ശേഷമുള്ള നടെൻറ ആദ്യ പ്രതികരണമായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാം. ഇത് വൈകാതെ തന്നെ സംഭവിക്കും. നല്ല ഒരു നാളെയുടെ നിർമാണത്തിന് വേണ്ടി നമുക്ക് ഒരുമിക്കാമെന്നും ഫവാദ് ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നവനിര്‍മാണ്‍ സേന പാക് കലാകാരന്മാരെ ഇന്ത്യയില്‍ തുടരുന്നതില്‍ നിന്നും വിലക്കിയിരുന്നു.
ഇന്ത്യയിൽ എനിക്ക് നേരിടേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് മാധ്യമങ്ങൾ കുറച്ച് ദിവസമായി തന്നെ സമീപിക്കുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈ മുതല്‍ താന്‍ ലാഹോറില്‍ തന്നെയാണ് ഉള്ളത് . തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു താനും ഭാര്യയും. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും കണക്കിലെടുക്കരുത്. മറ്റുള്ള എല്ലാവരെയും പോലെ താനും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും താരം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.
അയൽരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദാന്തരീക്ഷം തിരികെ കൊണ്ടു വരണം. ഉറി ഭീകരാക്രമണം സംഭവിക്കാൻ പാടില്ലാത്തതാണ്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും രാജ്യങ്ങൾ തമ്മിലുള്ള െഎക്യം തിരികെ കൊണ്ടു വരണമെന്നും പാക് ഗായകരായ സൽമാൻ അഹമ്മദും ശഫാഖത്ത് അമാനത്ത് അലിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.