തിരുവനന്തപുരം: ഇപ്പോൾ ജയിലിൽ കഴിയുന്ന നടൻ ദിലീപിെൻറ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി സിനിമാസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് പൊതുഭൂമി കൈയേറ്റമില്ലെന്ന തൃശൂർ ജില്ല മുൻ കലക്ടർ എം.എസ്. ജയയുടെ റിപ്പോർട്ട് ഇപ്പോഴത്തെ കലക്ടർ ഡോ.എ. കൗശിഗൻ തള്ളി. കൈയേറ്റം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന നിലപാടിലാണ് ഇൗ നടപടി. ദിലീപ് വാങ്ങിയ ഭൂമിയിൽ പുറമ്പോക്ക് വസ്തുക്കളൊന്നും ഇല്ലെന്ന സർവേയറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് എം.എസ്. ജയ നേരേത്ത തീരുമാനമെടുത്തത്. വിശദമായ സർവേ പരിശോധനയും കൈമാറ്റങ്ങൾ വിശദമായി പഠിച്ചതിന് ശേഷവുമാണ് റിപ്പോർട്ട് നൽകുന്നതെന്നും അവർ സൂചിപ്പിച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിക്കളയുകയാണ് കൗശികൻ.
സർവേ നമ്പർ 680/1ൽപ്പെട്ട ഭൂമിയിൽനിന്ന ദേശീയപാത വികസനത്തിന് രണ്ട് ഘട്ടങ്ങളിലായി ഭൂമി ഏറ്റെടുത്തിരുന്നു. അതിനാൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച റവന്യൂ രേഖകൾ വിശദമായി പരിശോധിക്കണം. തോട് പുറമ്പോക്കിൽ ഉൾപ്പെട്ട ഭൂമി 35 സെൻറ് കൊല്ലവർഷം 1097ൽ സബ്ഡിവിഷൻ ചെയ്ത് വലിയതമ്പുരാൻ കോവിലകം പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വം പേരിലും സർവേ രേഖകൾ തയാറാക്കിട്ടുണ്ടെന്ന് സർവേ ഡയറക്ടർ റിപ്പോർട്ട് നൽകി. അതിൽ ഉൾപ്പെട്ട 17.5 സെൻറ് ഭൂമിക്ക് ജന്മാവകാശം ലഭിച്ചതെങ്ങനെയെന്നും തീറെഴുതി ക്രയവിക്രയം ചെയ്ത് കരം അടച്ചതെങ്ങനെയെന്നും പരിശോധിക്കണം. അതാകട്ടെ ഇൻ കോർപ്പറേറ്റഡ് ദേവസ്വം പട്ടികയുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം.
ഭൂമിയുടെ ജന്മി വലിയതമ്പുരാൻ പുത്തൻകോവിലകം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വലിയതമ്പുരാൻ പുത്തൻകോവിലകം എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ 1949ലെ കൊച്ചി രാജാവിെൻറ വിളംബരവും 1956 മുതലുള്ള ആധാരങ്ങൾ, അടിയാധാരങ്ങൾ, ബന്ധപ്പെട്ട റവന്യൂ രേഖകൾ തുടങ്ങിയവ പരിശോധിക്കണം. അതോടൊപ്പം താലൂക്ക് ലാൻഡ് ബോർഡിെൻറ 1977ലെ നടപടിക്രമം വിശദമായി പരിശോധിച്ചാൽ മാത്രമേ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയതെങ്ങനെയെന്ന് കണ്ടെത്താൻ കഴിയൂ.
വെറുമ്പാട്ട ഭൂമി 1966ലെ ടി.ആർ ചട്ടപ്രകാരം പോക്കുവരവ് നടത്തിയതെങ്ങനെയെന്ന വിശദമായി പരിശോധിക്കണം.
ഭൂമിക്ക് ക്രയവിക്രയ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് ലാൻഡ് ൈട്രബ്യൂണൽ രേഖകളും ഭൂമി വലിയമ്മ തമ്പുരാൻ കോവിലകം വക ഭൂമി ഉൾപ്പെട്ടതായി പരാതി ഉയർന്നതിനാൽ തൃപ്പൂണിത്തുറ പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് സമർപ്പിച്ച രേഖകളും പഠിക്കണം. അതിനാൽ 1956 മുതലുള്ള റവന്യൂ സർവേ രേഖകളും ആധാരങ്ങളും അടിയാധാരങ്ങളും പരിശോധിക്കണമെന്നാണ് കലക്ടറുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.