നടിക്കെതിരായ പരാമർശം; എസ്.എൻ സ്വാമിക്കെതിരെ കേസ്

ക​ള​മ​ശ്ശേ​രി: പ്ര​മു​ഖ ന​ടി​യു​ടെ പേ​ര് ചാ​ന​ൽ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞ പ​രാ​തി​യി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത്​ എ​സ്.​എ​ൻ.  സ്വാ​മി​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ജി. ​ഗി​രീ​ഷ് ബാ​ബു ഡി.​ജി.​പി​ക്ക്​  ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ജൂ​ൺ 26ന് ​സ്വ​കാ​ര്യ ചാ​ന​ൽ  ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ര​ണ്ടു ത​വ​ണ ന​ടി​യു​ടെ പേ​ര്​ പ​രാ​മ​ർ​ശി​ച്ച​തെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

ലൈം​ഗി​ക  പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന വ​നി​ത​ക​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 228 എ ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന്​  മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. സം​ഭ​വ സ്ഥ​ലം അ​രൂ​ർ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ്  അ​വി​ടേ​ക്ക്​ മാ​റ്റു​മെ​ന്ന്​ എ​സ്.​ഐ ഇ.​വി. ഷി​ബു അ​റി​യി​ച്ചു.

Tags:    
News Summary - Actress attack case, police take case against SN SWAMI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.