നാദിർഷ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ആലുവ: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം നാദിർഷക്ക് നോട്ടീസ് കൈമാറി. രാവിലെ 10 മണിക്ക് ആലുവ പൊലീസ് ക്ലബിൽ എത്തണമെന്നാണ് നിർദേശം. 

ആരോഗ്യനില മോശമായതിനെ തുടർന്ന് നാദിർഷായെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെ ചോദ്യംചെയ്യലിന്​ ഹാജരാകാമെന്ന്​ നാദിർഷ പിന്നീട്​ അറിയിച്ചെങ്കിലും മറ്റൊരു ദിവസമാകാമെന്നായിരുന്നു പൊലീസി​​​​െൻറ മറുപടി.

Tags:    
News Summary - Actress Attack: Police issue Notice to Director Nadirsha for Questioning -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.