ചെന്നൈ: ‘അവൾ എെൻറ മകളാണ്. ഒരു നല്ല ഡോക്ടറെയാണ് നാം ഇല്ലാതാക്കിയത്’ അനിതയുടെ മരണത്തിൽ അനുശോചിച്ച് നടൻ കമൽഹാസൻ പറഞ്ഞു. കോടതിയിൽ വാദിക്കുന്നതിനുപകരം വിലപേശൽ നടത്തുകയാണ് രാഷ്ട്രീയക്കാർ ചെയ്തത്. ഇത്തരം സംഭവങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അനിതയുടെ മരണം നിർഭാഗ്യകരമാണെന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തു.
നീറ്റിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കാതിരുന്നത് സംസ്ഥാന സർക്കാറിെൻറ വീഴ്ചയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സുപ്രീംേകാടതിയിൽ ഹരജി നൽകിയശേഷം അനിത തെന്ന കണ്ട് സർക്കാറിനെക്കൊണ്ട് ഇടപെടൽ നടത്താൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ പറഞ്ഞു. നിയമസഭയിൽ താൻ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്തയായി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി സി. വിജയഭാസ്കർ, വിദ്യാഭ്യാസ മന്ത്രി സി. ശെേങ്കാട്ടയ്യൻ എന്നിവർ അനിതയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചു. മൂന്നുതവണ നീറ്റ് പരീക്ഷ എഴുതാമെന്നിരിക്കേ വിദ്യാർഥികൾ പ്രതീക്ഷ കൈവിടരുതെന്ന് വിജയഭാസ്കർ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.