കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി 13ന് പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടഞ്ഞ് പ്രത്യേക നിർദേശം നൽകാതെ സർക്കാറിെൻറ നിലപാട് തേടിയാണ് ഹരജി മാറ്റിയത്. തെളിവുണ്ടാക്കാൻ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് സമ്മർദം ചെലുത്തുമെന്ന് ഭയമുള്ളതിനാൽ അറസ്റ്റ് തടയണമെന്ന ഹരജിയിലെ ആവശ്യം അഭിഭാഷകൻ ഉന്നയിച്ചു. അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടാൻ ഉത്തരവിടണമെന്നായിരുന്നു മെറ്റാരു ആവശ്യം.
ഇതുവരെ പലതവണ േചാദ്യം ചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാൻ ശ്രമം നടത്തുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നാദിർഷ മുൻകൂർ ജാമ്യഹരജി നൽകിയത്. അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, അറസ്റ്റ് തടയണമെന്ന ആവശ്യം ഹരജിക്കാരെൻറ അഭിഭാഷകൻ ഉന്നയിക്കാത്ത സാഹചര്യത്തിൽ നിർദേശങ്ങളില്ലാതെ തന്നെ ഹരജി 13ലേക്ക് മാറ്റുകയായിരുന്നു.
യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം നൽകിയതാണെന്നും പലതവണ ചോദ്യം ചെയ്തിട്ടും തന്നെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഇതുവരെ അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ തെൻറമേൽ സമ്മർദം െചലുത്തുകയാണ്. ഭീഷണി മൂലമുള്ള മാനസിക സമ്മർദം കാരണം താൻ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ബന്ധപ്പെടുത്താൻ ഒന്നുമില്ലെങ്കിലും അന്വേഷണത്തിെൻറ പേരിൽ കോടതിെയപ്പോലും തെറ്റിദ്ധരിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.