കാവ്യയു​െടയും നാദിർഷയു​െടയും മുൻകൂർ ജാമ്യ ഹർജി ഇന്ന്​ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയും നടി കാവ്യമാധവ​നും നൽകിയ മുൻകൂർ ജാമ്യ ഹർജി ഇന്ന്​ ഹൈകോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിന്​ സാധ്യതയു​െണ്ടന്നും അത്​ തടയണമെന്നും ആവശ്യ​െപ്പട്ടാണ്​ ഇരുവരും ഹരജി നൽകിയത്​. 

നടി​െയ ആക്രമിച്ച കേസിൽ അറസ്​റ്റിലായ ദിലീപി​​െൻറ ഭാര്യ എന്നതിനാലാണ്​ ത​െന്ന പീഡിപ്പിക്കുന്നതെന്ന് കാവ്യ ജാമ്യ ഹരജിയിൽ ആരോപിച്ചിരുന്നു. ദിലീപി​െനതി​െരയും കെട്ടിച്ചമച്ച കേസാണെന്നും എന്നാൽ ​േകസിനെതിരെ മുന്നോട്ടു പോയാൽ തന്നെയും അറസ്​റ്റ്​ ചെയ്യുമെന്ന്​ ​െപാലീസ്​ ഭീഷണി​െപ്പടുത്തിയിട്ടു​െണ്ടന്നും കാവ്യ ഹരജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സമർപ്പിച്ച ജാമ്യ ഹരജി ഇന്ന്​ പരിഗണിക്കാൻ മാറ്റുകയായിരുന്നു. 

നടി​െയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ സംവിധായൻ നാദിർഷയെ പൊലീസ്​ ഇന്നലെ നാലര മണിക്കൂറോളം ചോദ്യം ചെയ്​തിരുന്നു. ചോദ്യം ​െചയ്യലിനു ശേഷം താനും ദിലീപും നിരപരാധികളാണെന്ന്​ പറഞ്ഞ നാദിർഷ സുനി​െയ അറിയില്ലെന്നും ആവർത്തിച്ചിരുന്നു. പൊലീസി​​െൻറ ഭാഗത്തു നിന്ന്​ അറസ്​റ്റ്​ ഭീഷണിയി​െല്ലന്നും നാദിർഷ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ കോടതി​ ആവശ്യ​െപ്പട്ട പ്രകാരമാണ്​ ഇന്നലെ ചോദ്യംചെയ്യലിന്​ നാദിർഷ ഹാജരായത്​. ഇന്ന്​ അദ്ദേഹത്തി​​െൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി വിധി പറയും. 

നടി​െയ ആക്രമിച്ച കേസി​െല മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും ഇന്ന്​ കോടതിക്ക്​ മുമ്പാ​െക പരിഗണനക്ക്​ വരുന്നുണ്ട്​. 

Tags:    
News Summary - Anticipatory Bail Of Kavya and Nadirsha- Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.