കൊച്ചി: ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത സംഭവത്തിൽ ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പു പറയണമെന്ന് സംവിധായകൻ വിനയൻ. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം ബുദ്ധിശൂന്യമാണ്. ആക്രമിക്കപ്പെട്ട നടിയുടെ അഭിപ്രായം ചോദിക്കാതെയുള്ള തീരുമാനം വലിയ മണ്ടത്തരമാണെന്നും വിനയൻ പറഞ്ഞു.
ഇത്രയും തിരക്കിട്ട് തിരിച്ചെടുത്തത് കൊണ്ട് കുറ്റാരോപിതനായ നടന് ഒരു ഗുണവും ലഭിക്കില്ല. അമ്മയുടെ നടപടിയിലൂടെ നടനെ കുറിച്ച് നെഗറ്റീവായ ചർച്ചയാണ് സമൂഹത്തിൽ ഉയരുക. മാധ്യമങ്ങൾക്ക് പോലും പ്രവേശനം അനുവദിക്കാതെ തീരുമാനമെടുത്തത് ആരോടൊക്കെയുള്ള വാശി പോലെയാണ് തോന്നുന്നതെന്നും വിനയൻ പറഞ്ഞു.
മുൻകാലങ്ങളിൽ അമ്മ സ്വീകരിച്ച പല തീരുമാനങ്ങളും മണ്ടത്തരമായിരുന്നുവെന്ന് ഇന്നസെന്‍റ് അടക്കമുള്ളവരോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. നടൻ തിലകനെ പുറത്താക്കിയത്. തന്നെ വിലക്കിയത്. അതുവഴി കോപറ്റീഷൻ കമീഷനിൽ നിന്ന് ശിക്ഷ ലഭിച്ചത്. സാക്ഷര കേരളത്തിൽ അമ്മ എന്ന സംഘടന കുറച്ചു കൂടി മാന്യത കാണിക്കണം. ആക്രമിക്കപ്പെട്ട നടിയോട് അനുഭാവ സമീപനം സ്വീകരിക്കാമായിരുന്നുവെന്നും വിനയൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.