കൊൽക്കത്ത: ബംഗാളി സംവിധായകൻ മൃണാൾ സെൻ(95) അന്തരിച്ചു. ഞായറാഴ്ച രാവിലെ കൊൽക്കത്തയിലെ ഭവാനിപോരയിലുള്ള സ്വവസ തിയിലായിരുന്നു അന്ത്യം. വാർധ്യകസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലമായി അദ്ദേഹം ചികിൽസയിലായി രുന്നു.
ഇന്ത്യൻ സമാന്തര സിനിമയുടെ അംബാസിഡറായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഭുവൻ ഷോം, മൃഗയ, അകലർ സാന്ദ നെ, കൽക്കത്ത 71 എന്നിവയാണ് അദ്ദേഹത്തിെൻറ പ്രശസ്ത സിനിമകൾ. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നൽകി രാജ്യം ആ ദരിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ച സെൻ ഒരുകാലത്തും കമ്യൂ ണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
1953ൽ രാത്ത് ബോറെ (ഉദയം)യാണ് ആദ്യ ചിത്രം. അടുത്ത ചിത്രം നീൽ ആകാഷേർ നീചെ (നീലാകാശത്തിൻ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) ആണ് അദ്ദേഹത്തെ ദേശാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയത്.
ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മെയ് 14നാണ് അദ്ദേഹത്തിെൻറ ജനനം. ബംഗ്ലാദേശിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതിന് ശേഷം സെൻ കൊൽക്കത്തയിലെത്തി. സ്കോട്ടിഷ് ചർച്ച് കോളജിൽ നിന്ന് ഉൗർജതന്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി ഒാഫ് കൊൽക്കത്തയിലാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ഇതിന് ശേഷമാണ് ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്‍റെ പ്രവേശനം.
1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. വിവിധ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദവും നൽകി. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ എ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്.
സെന്നിന്‍റെ ചിത്രങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.