നാദിർഷ ചോദ്യം ചെയ്യലിന്​ ഹാജരായി

ആലുവ: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ ആലുവ പൊലീസ്​ ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം നാദിർഷക്ക് നേരത്തെ, നോട്ടീസ് നൽകിയിരുന്നു. രാവിലെ 10 മണിക്ക് ആലുവ പൊലീസ് ക്ലബിൽ എത്തണമെന്നായിരുന്നു നിർദേശം. 

ആരോഗ്യനില മോശമായതിനെ തുടർന്ന് നാദിർഷായെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെ ചോദ്യംചെയ്യലിന്​ ഹാജരാകാമെന്ന്​ നാദിർഷ പിന്നീട്​ അറിയിച്ചെങ്കിലും മറ്റൊരു ദിവസമാകാമെന്നായിരുന്നു പൊലീസി​​​​​​െൻറ മറുപടി.

മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയിൽ സമർപ്പിച്ചപ്പോൾ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്നും കോടതി നാദിർഷയോട്​ ആവശ്യ​െപ്പട്ടിരുന്നു. നാദിർഷ സഹകരിക്കുന്നില്ലെങ്കിൽ റിപ്പോർട്ട്​ നൽകാൻ ​െപാലീസിനോടും കോടതി നിർദേശിച്ചിരുന്നു. കോടതി നിർദേശ പ്രകാരമാണ്​ ഇപ്പോൾ ചോദ്യം​ ചെയ്യലിന്​ അദ്ദേഹം ഹാജരായിരിക്കുന്നത്​. മുൻകൂർ ജാമ്യാ​േപക്ഷ തിങ്കളാഴ്​ച പരിഗണിക്കും. 

Tags:    
News Summary - nadirsha Present For Questioning - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.