ചെന്നൈ: രാഷ്ട്രീയപ്രവേശനത്തിന് കരുക്കൾ നീക്കുന്ന സൂപ്പർതാരം രജനികാന്തിനെതിെര തീവ്ര തമിഴ് ദേശീയവാദ സംഘടനയുടെ പ്രതിഷേധവും കോലംകത്തിക്കലും. കന്നഡിഗനായ രജനികാന്ത് തമിഴ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെതിരെയാണ് ഇവർ രംഗത്തെത്തിയത്. തുടർന്ന് താരത്തിെൻറ പോയസ്ഗാർഡനിലെ വീടിെൻറ സുരക്ഷക്കായി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ 50 അംഗ പൊലീസ് സംഘത്തെ നിയോഗിച്ചു.
വീരലക്ഷ്മി നേതൃത്വം നൽകുന്ന തമിഴർ മുന്നേട്ര പടൈ എന്ന സംഘടനയുടെ നേതൃത്വത്തിൽ 30 പേരാണ് രജനിക്കെതിരെ മുദ്രാവാക്യങ്ങളുമായി പോയസ് ഗാർഡനിെല വസതിയിലേക്ക് നീങ്ങിയത്. കത്തീഡ്രൽ റോഡിന് സമീപം പൊലീസ് തടഞ്ഞതോടെ കോലം കത്തിച്ചു.
തമിഴർ തമിഴകം ഭരിക്കാൻ ശേഷിയുള്ളവരാെണന്നും അവർക്ക് നടനെയോ അയൽസംസ്ഥാനക്കാരനെേയാ ആവശ്യമില്ലെന്നും സമരം നയിച്ചവർ വ്യക്തമാക്കി. പ്രതിഷേധം നടക്കുേമ്പാൾ കോടമ്പാക്കത്തെ സ്വന്തം ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിൽ 200ഒാളം ആരാധകർക്കൊപ്പം ഫോേട്ടാ സെഷനിലായിരുന്നു രജനി. കർണാടകയിൽ ജനിച്ച രജനി 23ാമത്തെ വയസ്സിലാണ് തമിഴ്നാട്ടിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.