ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിമാറ്റിയെന്ന് ആക്രമിക്കപ്പെട്ട നടി

കോഴിക്കോട്: നടൻ ദിലീപ് തന്‍റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു കൊണ്ട് വനിതാ കൂട്ടായ്​മയായ ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും അമ്മ എന്ന സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം തന്‍റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ, താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും നടി പറയുന്നു. 

ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർഥമില്ലെന്ന് മനസിലാക്കി രാജിവെക്കുന്നു. തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്നും നടി വ്യക്തമാക്കി. 

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടിമാരായ രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരും രാജിവെച്ചിട്ടുണ്ട്. 

Full View
Tags:    
News Summary - Rape Victim Actress Attack to Dileep -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.