ഷാഫി-റാഫി ടീമിന്‍റെ പുതിയ ചിത്രം ചിൽഡ്രൻസ് പാർക്കിന്‍റെ ട്രെയിലർ പുറത്ത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. കഥ, തിരക്കഥ, സംഭാഷണം റാഫിയാണ്.
നൂറോളം കുട്ടികൾ അഭിനയിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ, ഷറഫുദ്ദീൻ, ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണൻ, സൗമ്യ മേനോൻ, മധു, റാഫി, ധർമജൻ, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ എന്നിവരും അഭിനയിക്കുന്നു.
കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ രുപേഷ് ഒാമനയും മിലൻ ജലീലും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം ഫൈസൽ അലി, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം സമീറ സനീഷ്. പ്രധാന ലൊക്കേഷനുകൾ മൂന്നാറും കൊച്ചിയുമാണ്.
മായാവി, ടു കൺട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങൾ ശേഷം ഷാഫി-റാഫി കൂട്ടുക്കെട്ടിന്‍റെ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.