കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാദിർഷക്ക് പങ്കുണ്ടോ എന്ന് വി.െഎ.പി പറയെട്ടയെന്ന് പൾസർ സുനി എന്ന സുനിൽ കുമാർ. വെള്ളിയാഴ്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സുനിൽ കുമാർ മാധ്യമ പ്രവർത്തകരോട് ഇങ്ങനെ പറഞ്ഞത്.
നാദിർഷക്ക് പങ്കുണ്ടോ എന്ന് വി.െഎ.പി പറഞ്ഞില്ലെങ്കിൽ വിചാരണ കോടതിയിൽ ഹാജരാക്കുേമ്പാൾ താൻ തന്നെ പറയുമെന്നായിരുന്നു സുനിയുടെ പരാമർശം. എന്നാൽ, വി.െഎ.പി ആരാണെന്ന് വ്യക്തമാക്കാൻ സുനി തയാറായില്ല. 2011ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് സുനിയെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. കോടതി സുനിയെ സെപ്റ്റംബർ 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇൗ കേസിൽ സുനി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇൗ മാസം 14ലേക്ക് മാറ്റി.
അവിവാഹിതനായ താൻ അമ്മയുടെയും സഹോദരിയുടെയും ഏക ആശ്രയമാണെന്നും നിരപരാധിയാണെന്നും നേരിേട്ടാ അല്ലാതെയോ കേസുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.