ക​ര​കാ​ണാ​ക്ക​ട​ല​ല മേ​ലേ...

‘ന​മു​ക്കീ ബു​ദ്ധി നേ​ര​ത്തെ തോ​ന്നാ​ത്ത​തെ​ന്താ​ണ് വി​ജ​യാ’, ‘എ​ല്ലാ​ത്തി​നും അ​തി​ന്റേ​താ​യ സ​മ​യ​മു​ണ്ട് ദാ​സാ’... ‘നാ​ടോ​ടി​ക്കാ​റ്റി’​ലെ ദാ​സ​നെ​യും വി​ജ​യ​നെ​യും ഓ​ർ​മ​യി​ല്ലേ... പ​ശു​വി​നെ വി​റ്റ് ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​ൻ ഏ​ജ​ന്റാ​യ ഗ​ഫൂ​റി​ന് പൈ​സ​യും കൊ​ടു​ത്ത് അ​വ​സാ​നം മ​ദി​രാ​ശി​യി​ൽ കൊ​ണ്ടി​റ​ക്കി ച​തി​ക്കു​ന്ന രം​ഗം ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും മ​ന​സ്സി​ലു​ണ്ടാ​കും. ദാ​സ​ന്റെ​യും വി​ജ​യ​ന്റെ​യും ഗ​ൾ​ഫ്സ്വ​പ്ന​ങ്ങ​ൾ തി​ര​ശ്ശീ​ല​യി​ൽ നാ​മ​റി​ഞ്ഞ​ത് ഒ​രു പ​ക്ഷേ ‘ക​ര​കാ​ണാ​ക്ക​ട​ല​ല മേ​ലേ’ എ​ന്ന ജ​ന​പ്രി​യ ഗാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ സ​മ്പ​ദ് ഘ​ട​ന​യെ ശ​ക്ത​മാ​യി സ്വാ​ധീ​നി​ക്കു​ന്ന സാ​മ്പ​ത്തി​ക സ്രോ​ത​സ്സാ​യി​രു​ന്നു ഗ​ൾ​ഫ്. ഓ​രോ മ​ല​യാ​ളി​യും ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​ൻ മ​ന​സ്സു​കൊ​ണ്ട് വെ​മ്പി. കേ​ര​ള​ത്തി​ൽ രൂ​ക്ഷ​മാ​യി​ത്തു​ട​ങ്ങി​യ തൊ​ഴി​ൽ രാ​ഹി​ത്യ​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ ‘നാ​ടോ​ടി​ക്കാ​റ്റി’​ൽ നാം ​ക​ണ്ടു. ഡ​ൽ​ഹി​യി​ലെ കൊ​ടുംചൂ​ടി​ൽ നി​ന്ന ഒ​രു സ​ന്ദ​ർ​ഭ​ത്തെ​ക്കു​റി​ച്ച് സു​ഗ​ത​കു​മാ​രി ടീ​ച്ച​ർ ഒ​രി​ക്ക​ൽ എ​ഴു​തി​യ​തോ​ർ​ക്കു​ന്നു. ക​ടു​ത്ത ചൂ​ടി​ൽ കു​ളി​ര​ലപോ​ലെ വ​ന്ന ഒ​രു പാ​ട്ടി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ​രാ​മ​ർ​ശം.

‘‘കൊ​ടും ചൂ​ടി​ൽ ക​രി​ക്കി​ൻ വെ​ള്ളം മോ​ന്തി​ക്കു​ടി​ക്കും പോ​ലെ ഞാ​ൻ ആ ​പാ​ട്ട് നി​റ​യെ കോ​രി​ക്കു​ടി​ച്ചു. ക​ട​ൽ​ക്കാ​റ്റ് ത​ലോ​ടുംപോ​ലെ ആ ​പാ​ട്ട് എ​ന്നെ അ​ണ​ച്ചു ത​ഴു​കി. ഡ​ൽ​ഹി ന​ഗ​ര​ത്തി​ന്റെ ചൂ​ടും പൊ​ടി​ക്കാ​റ്റു​മെ​ല്ലാം എ​ങ്ങോ പോ​യ് മ​റ​ഞ്ഞു. തെ​ങ്ങു​ക​ളു​ടെ തി​ര​യ​ടി​ക്കു​ന്ന പ​ച്ച​പ്പ് ക​ണ്ണി​ൽ വ​ന്നു നി​റ​ഞ്ഞു. നി​റ​ഞ്ഞ പ​ച്ച വ​യ​ലു​ക​ൾ ഓ​ളം ത​ല്ലി. അ​റ​ബി​ക്ക​ട​ൽ അ​ല​യി​ള​കി എ​ന്നെ വാ​രി​പ്പു​ണ​രു​ക​യാ​യി​രു​ന്നു. ആ​ഹ്ലാ​ദംകൊ​ണ്ട്, ആ​ശ്വാ​സംകൊ​ണ്ട് ഞാ​ൻ തേ​ങ്ങി​ത്തേ​ങ്ങി ക​ര​ഞ്ഞു​പോ​യി. ഓ​രോ വാ​ക്കും അ​നു​ഗ്ര​ഹംപോ​ലെ, പൂ​വുപോ​ലെ എ​ന്റെ നെ​റു​ക​യി​ൽ വ​ന്ന് തൊ​ട്ടു ത​ണു​പ്പി​ക്കു​ക​യു​ണ്ടാ​യി.’’

സ്വ​ന്തം നാ​ട്ടി​ൽ എ​ത്തി​യ അ​നു​ഭ​വം ടീ​ച്ച​റി​ൽ ഉ​ണ്ടാ​ക്കി​യ പാ​ട്ട് വേ​റൊ​ന്നു​മ​ല്ല. പി.​ബി. ശ്രീ​നി​വാ​സ് പാ​ടി​യ ‘മാ​മ​ല​ക​ൾ​ക്ക​പ്പു​റ​ത്ത്’ എ​ന്ന ഗാ​നം. പി. ​ഭാ​സ്ക​ര​ൻ-​ബാ​ബു​രാ​ജ് ടീ​മി​ന്റെ പാ​ട്ട്. ഉ​ത്ത​രേ​ന്ത്യ​ൻ പ​ട്ടാ​ള​ക്യാ​മ്പി​ൽ ഒ​രു മ​ല​യാ​ളി പാ​ടു​ന്ന ഈ ​പാ​ട്ടി​ൽ സ്വ​ന്തം നാ​ടി​ന്റെ പ്ര​കൃ​തി​യും വീ​ടും പ്രാ​ണസ​ഖി​യു​മെ​ല്ലാ​മു​ണ്ട്. ഒ​രു പ​ക്ഷേ, പ്ര​വാ​സി മ​ല​യാ​ളി​യു​ടെ ആ​ദ്യ​ഗാ​നം. അ​തി​ൽ വീ​ടി​ന്നു​മ്മ​റ​ത്ത് വി​ള​ക്കും കൊ​ളു​ത്തി നാ​യ​ക​ന്റെ വ​ര​വും കാ​ത്തി​രി​ക്കു​ന്ന ഒ​രു പെ​ണ്ണു​ണ്ടാ​യി​രു​ന്നു. ‘നാ​ളി​കേ​ര​ത്തി​ന്റെ നാ​ട്ടി​ലെ​നി​ക്കൊ​രു’ എ​ന്ന പാ​ട്ടി​ൽ മ​ദി​രാ​ശി​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന മ​ല​യാ​ളി​യു​ണ്ട്. അ​തി​ൽ നോ​മ്പും നോ​റ്റ് കാ​ത്തി​രി​ക്കു​ന്ന വാ​ഴ​ക്കൂ​മ്പു പോ​ലു​ള്ളൊ​രു പെ​ണ്ണു​ണ്ട്.

ഓ​രോ​രോ തീ​വ​ണ്ടി​യോ​ടി എ​ത്തു​മ്പോ​ഴും മു​റ്റ​ത്ത് കാ​ത്തി​രി​ക്കു​ന്ന ഒ​രാ​ളു​ണ്ട്. ‘മാ​മ​ല​ക​ൾ​ക്ക​പ്പു​റ​ത്ത്’ എ​ന്ന പാ​ട്ടി​ൽ നാ​യ​ക​ൻ വി​ഷാ​ദി​ക്കു​ന്ന​തി​ങ്ങ​നെ​യാ​ണ്. ‘മ​ധു​ര​ക്കി​നാ​വി​ന്റെ മാ​യാ വി​മാ​ന​ത്തി​ൽ മ​നു​ഷ്യ​നെ കൊ​ണ്ടുപോ​കാ​ൻ ക​ഴി​യി​ല്ല​ല്ലോ.’ നാ​ട്ടി​ൽനി​ന്നും പു​റ​പ്പെ​ട്ടുപോ​കു​ന്ന ക​ഥ​ക​ൾ, വേ​രു​ക​ളി​ൽ നി​ന്ന​ക​ലു​ന്ന​തി​ന്റെ വേ​ദ​ന​ക​ൾ, തി​രി​കെ വ​രാ​നാ​ശി​ക്കു​ന്ന​വ​ന്റെ ക​ന​ത്തു വി​ങ്ങി​യ വ്യ​ഥ​ക​ൾ... ഇ​ങ്ങ​നെ മ​ല​യാ​ളി​ക​ൾ വീ​ടു​വി​ട്ടി​റ​ങ്ങി​പ്പോ​യ​തി​ന്റെ ച​രി​ത്രം പാ​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട് പ​ല​രും.

പ്ര​വാ​സ​മെ​ന്ന പ്ര​തി​ഭാ​സ​ത്തെ പാ​ട്ടു​ക​ൾ പ​ല​വി​ധം പ​രി​ച​രി​ച്ചു. ‘വി​സ’ എ​ന്ന സി​നി​മ​യി​ലെ ‘സ്വ​പ്നം പ​ല​തും വി​റ്റു പെ​റു​ക്കി’ എ​ന്ന പാ​ട്ടി​ൽ പ്ര​വാ​സ​ത്തി​ന്റെ വേ​ദ​ന​ക​ൾ മു​ഴു​വ​നു​മു​ണ്ട്. ‘വ​ര​വേ​ൽ​പ്പ്’ എ​ന്ന സി​നി​മ​യി​ൽ നാ​ട്ടി​ൽ വ​ന്ന് ബ​സ് സ​ർ​വിസ് ന​ട​ത്തു​ന്ന മു​ര​ളി എ​ന്ന പ്ര​വാ​സി മ​ല​യാ​ളി​യെ ട്രേ​ഡ് യൂ​നിയ​നു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് നാം ​ക​ണ്ട​താ​ണ്. ബ​സ് വാ​ങ്ങി​യ സ​ന്തോ​ഷ​മു​ഹൂ​ർ​ത്ത​ത്തെ ആ​ഘോ​ഷി​ക്കാ​ൻ ‘വെ​ള്ളാ​ന​പ്പൂ​മ​ല മേ​ലേ’ എ​ന്ന പാ​ട്ടു​ണ്ടാ​കു​ന്നു. പാ​ട്ടി​ൽ ആ ​നാ​ടി​ന്റെ ഫോ​ക് പാ​ര​മ്പ​ര്യം മു​ഴു​വ​നും വി​ട​രു​ന്നു. ന​ന്തു​ണി​പ്പാ​ട്ടും പാ​ണ​ന്റെ വ​ര​വും കു​ട​മ​ണി​ക്കേ​ളി​യും മ​റ്റും പ്ര​വാ​സി​യു​ടെ ഗ്രാ​മ്യജീ​വി​ത​ത്തി​ന് മാ​റ്റ് കൂ​ട്ടു​ന്നു.

തൊ​ണ്ണൂ​റി​ന്റെ ആ​ദ്യ പാ​ദ​ങ്ങ​ളി​ൽ ഗ​ൾ​ഫി​ൽനി​ന്നു​ള്ള മ​ട​ങ്ങി​വ​ര​വ് കേ​ര​ളം ഭ​യ​ന്നി​രു​ന്ന ഒ​രു സാ​മൂ​ഹിക യാ​ഥാ​ർ​ഥ്യ​മാ​യി മാ​റി. ‘ഗ​ർ​ഷോ’​മി​ലെ പ്ര​വാ​സി സ്വ​ന്തം മ​ണ്ണി​ൽ നേ​രി​ടു​ന്ന അ​ന്യ​വ​ത്ക​ര​ണം തീ​വ്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട് പി.​ടി. കു​ഞ്ഞിമു​ഹ​മ്മ​ദ്. നാ​സ​ർ എ​ന്ന ക​ഥാ​പാ​ത്രം ഗ​ൾ​ഫി​ലു​ള്ള​പ്പോ​ൾ കേ​ട്ട ഗ​സ​ൽ അ​യാ​ളു​ടെ ഓ​ർ​മ​ക​ളെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടുപോ​കു​വാ​ൻ സ​ഹാ​യി​ക്കു​ന്നു.

‘പ​റ​യാ​ൻ മ​റ​ന്ന പ​രി​ഭ​വ​ങ്ങ​ൾ’ എ​ന്ന ഈ ​ഗാ​നം ഏ​തൊ​രു പ്ര​വാ​സി​യു​ടെ​യും മ​ന​സ്സ് തു​റ​ക്കാ​നു​ള്ള താ​ക്കോ​ൽകൂ​ടി​യാ​യി. ഈ ​പാ​ട്ടി​ൽ മ​രു​ഭൂ​മി​യു​ടെ വി​ശാ​ല​ത​ക​ൾ ചേ​ർ​ന്നുനി​ന്നു. രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​യാ​യി​രു​ന്നു ‘അ​റ​ബി​ക്ക​ഥ’ എ​ന്ന സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ‘തി​രി​കെ ഞാ​ൻ വ​രു​മെ​ന്ന വാ​ർ​ത്ത’ എ​ന്ന പാ​ട്ട് ഇ​വി​ടെ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ‘തു​ഴ പോ​യ തോ​ണി​യി​ൽ ത​ക​രു​ന്ന നെ​ഞ്ചി​ലെ തു​ടികൊ​ട്ടും പാ​ട്ടാ​യി ഞാ​നും’ എ​ന്ന വ​രി​യി​ൽ നി​റ​യു​ന്ന വ്യ​ഥ​ക​ൾ അ​ത്ര​ക്കുണ്ടാ​യി​രു​ന്നു.

‘പെ​രു​മ​ഴ​ക്കാ​ല’​ത്തി​ൽ ഗ​ൾ​ഫ് നി​യ​മ​ങ്ങ​ൾമൂ​ലം ക​ഷ്ടപ്പെ​ടു​ന്ന​വ​രെ കാ​ണാം. ക​ഥാ​പാ​ത്ര​മാ​യ റ​സി​യ​യു​ടെ കാ​ത്തി​രി​പ്പി​ന്റെ പാ​ട്ടാ​ണ് ‘ക​ല്ലാ​യി​ക്ക​ട​വ​ത്ത്’. എം. ​ജ​യ​ച​ന്ദ്ര​ന്റെ പാ​ട്ടാ​ണെ​ങ്കി​ലും ഇ​തി​ൽ ഒ​രു ബാ​ബു​രാ​ജ് ഫ്ലേ​വ​റു​ണ്ട് . ‘ഗ​ദ്ദാ​മ’​യി​ലെ ‘നാ​ട്ടു വ​ഴി​യോ​ര​ത്തെ’ എ​ന്ന പാ​ട്ട് ഗ​ൾ​ഫി​ൽ ജോ​ലി​ക്ക് പോ​യി ക​ഷ്ട​പ്പെ​ടു​ന്ന അ​ശ്വ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്റെ നാ​ട്ടോ​ർ​മ​ക​ളാ​ണ്. ‘പ​ത്തേ​മ്മാ​രി’​യി​ലെ ‘അ​റ​ബി​പ്പൊ​ന്നു​രു​ക്കി​യ പോ​ലെ’ എ​ന്ന പാ​ട്ടി​ലു​ണ്ട് പ്ര​വാ​സാ​ന്ത​രീ​ക്ഷം. ‘പ​ടി​യി​റ​ങ്ങു​ന്നു’ എ​ന്ന പാ​ട്ട് ഒ​രു പ്ര​വാ​സി​യു​ടെ വീ​ട്ടു പ​ടി​യി​റ​ങ്ങ​ലി​നെ സൂ​ക്ഷ്മ​മാ​യി വ​ര​ച്ചി​ടു​ന്നു. പ​ടി വ​രെ വ​ന്നെ​ത്തി നോ​ക്കു​ന്ന പ്രി​യ നി​ലാ​വു​ക​ളും ക​ത​ക​ട​ച്ചു വി​തു​മ്പി നി​ൽ​ക്കു​ന്ന വി​ര​ഹ സ​ന്ധ്യ​ക​ളു​മൊ​ക്കെ ഈ ​പാ​ട്ടി​ൽ വി​ഷാ​ദം കൊ​ണ്ടുവ​രു​ന്നു.

സി​നി​മാ​പ്പാ​ട്ടു​ക​ൾ​ക്ക​പ്പു​റം മ​ല​ബാ​റി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യ ക​ത്തു​പാ​ട്ടു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. ഗ്രാ​മ​ഫോ​ണും റേ​ഡി​യോ​യും അ​തേ​റ്റുചൊ​ല്ലി. എ​സ്.​എ. ജ​മീ​ൽ എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി ഗാ​യി​ക അ​മ്പി​ളി പാ​ടി​യ ‘എ​ത്ര​യും ബ​ഹു​മാ​ന​പ്പെ​ട്ട എ​ന്റെ പ്രി​യ ഭ​ർ​ത്താ​വ്’ എ​ന്ന ‘ദു​ബാ​യ് ക​ത്ത്’ വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ടാ​ക്കി. എം.എ​സ്.​വി ടീ​മി​ലെ ടി.​കെ. രാ​മ​മൂ​ർ​ത്തി​യാ​ണ് ഈ ​പാ​ട്ടി​ലെ വാ​ദ്യ​വി​ന്യാ​സ​മൊ​രു​ക്കി​യ​ത്. ഏ​റ​നാ​ട​ൻ യു​വാ​ക്ക​ൾ ക​ട​ൽ ക​ട​ന്നുപോ​യ ആ​ദ്യ​കാ​ല​ത്തി​ന്റെ വി​ര​ഹ വി​ധു​ര സ്മൃ​തി​ക​ളു​ണ്ട് ഈ ​പാ​ട്ടി​ൽ. അ​മ്പി​ളി​യെ വി​ളി​ച്ച് ആ​ദ്യം അ​ഭി​ന​ന്ദി​ച്ച​ത് പ്രേം ​ന​സീ​ർ ആ​യി​രു​ന്നു എ​ന്ന​ത് ച​രി​ത്രം.

പി​ന്നെ​യും നി​ര​വ​ധി ക​ത്തു​പാ​ട്ടു​ക​ൾ ഉ​ണ്ടാ​യി. വി.​എം. കു​ട്ടി എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി ഗാ​യി​ക ചി​ത്ര​യു​ടെ സ​ഹോ​ദ​രി കെ.​എ​സ്. ബീ​ന പാ​ടി​യ ‘അ​റ​ബ് നാ​ട്ടി​ൽ അ​ക​ലെ’ എ​ന്ന പാ​ട്ട് ഇ​ന്നും പ്ര​ശ​സ്ത മാ​ണ്. ഇ​പ്പോ​ൾ നാം ​തിയ​റ്റ​റി​ൽ കാ​ണു​ന്ന ‘ആ​ടുജീ​വി​തം’ എ​ന്ന സി​നി​മ​യി​ൽ ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്രം മ​ണ​ലാ​ര​ണ്യ​ത്തി​ൽ അ​നു​ഭ​വി​ച്ച സ​മാ​ന​ത​യി​ല്ലാ​ത്ത ദു​രി​ത ജീ​വി​ത​ത്തെ ചി​ത്രീ​ക​രി​ക്കു​വാ​ൻ ബ്ലെ​സി പാ​ട്ടു​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. എ.​ആ​ർ. റ​ഹ്മാ​ന്റെ ഈ​ണം മ​രു​ഭൂ​മി​യു​ടെ സം​ഗീ​ത സാ​ധ്യ​ത​ക​ളെ തൊ​ട്ടു​ണ​ർ​ത്തു​ന്നു. ‘പെ​രി​യോ​നേ റ​ഹ്മാ​നേ’ എ​ന്ന പാ​ട്ട് മ​രു​ഭൂ​മി​യി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ന്റെ നോ​വു​ക​ളെ തീ​ക്ഷ്ണ​മാ​ക്കു​ന്നു.

ഒ​രു പ​രി​ധിവ​രെ പ്ര​വാ​സംകൊ​ണ്ട് വ​ള​ർ​ന്ന ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്റെ അ​ന്ത​ർ ഘ​ട​ന​ക​ൾ വ​ഹി​ക്കു​ന്ന എ​ത്ര​യോ പാ​ട്ടു​ക​ൾ ന​മു​ക്കു​ണ്ട്. ക​ത്തുപാ​ട്ടു​ക​ൾ ഇ​ല്ലാ​താ​യെ​ങ്കി​ലും സി​നി​മ​ക​ളി​ൽ പ്ര​വാ​സ ഗീ​തി​ക​ൾ ഇ​ല്ലാ​താ​യി​ട്ടി​ല്ല. അ​തേസ​മ​യം, ബം​ഗാ​ളി​യു​ടെ​യും അ​ന്യ സം​സ്ഥാ​ന​ക്കാ​രു​ടെ​യും ഗ​ൾ​ഫാ​യി മാ​റു​ക​യാ​ണ് കേ​ര​ളം. ഇ​തി​നെ ആ​വി​ഷ്ക​രി​ക്കു​ന്ന സി​നി​മ​ക​ളും പാ​ട്ടു​ക​ളു​മൊ​ക്കെ ഭാ​വി​യി​ൽ ന​മ്മെ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വാം.

Tags:    
News Summary - Article-Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.