ചെന്നൈ: പൊതുവേദിയിൽ നിഖാബ് ധരിച്ചെത്തിയ മകളെ പ്രതിരോധിച്ച് സംഗീത ഇതിഹാസം എ.ആ ർ. റഹ്മാൻ. നിരവധി ഒാസ്കറുകൾ ഇന്ത്യയിലെത്തിച്ച സ്ലം ഡോഗ് മില്യനയറുടെ പത്താം വാ ർഷിക ആഘോഷച്ചടങ്ങിലാണ് എ.ആർ. റഹ്മാെൻറ മകളും ഗായികയുമായ ഖദീജ നിഖാബ് ധരിച്ചെ ത്തിയത്. ഖദീജയുടെ വേഷം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. മകളെ ‘അപരിഷ്കൃത’ വേഷം ധരിക്കാൻ നിർബന്ധിക്കുന്നത് റഹ്മാനാണെന്ന ആക്ഷേപങ്ങളും ഉണ്ടായി.
എന്നാൽ, മകളു ടെ വേഷം അവളുടെ തെരഞ്ഞെടുപ്പാണെന്ന് ചൂണ്ടിക്കാട്ടി റഹ്മാൻ തന്നെ രംഗത്തെത്തി. ഖദീജയ ും സഹോദരി റഹീമയും ഉമ്മ സൈറയും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയോടൊപ്പം നിൽക്കുന്ന ചിത്രം ‘ഫ്രീഡം ടു ചൂസ്’ ഹാഷ്ടാഗോടെ ട്വിറ്ററിലിടുകയും ചെയ്തു. ചിത്രത്തിൽ ഖദീജയൊഴികെ ആരും നിഖാബ് ധരിച്ചിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്ലം ഡോഗ് മില്യനയറുടെ പത്താം വാർഷികാഘോഷം നടന്നത്. പരിപാടിയിൽ പിതാവുമായി ഖദീജ നടത്തിയ സംഭാഷണം ശ്രദ്ധേയമായിരുന്നു.
ഒാസ്കർ ജേതാവായ ശേഷവും പിതാവിെൻറ വിനയത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് പറഞ്ഞ ഖദീജ, അദ്ദേഹം മക്കൾക്ക് പകർന്നുതന്ന മൂല്യങ്ങളെപ്പറ്റി പറഞ്ഞ് വികാരഭരിതയായി. ഇതിെൻറ വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നിഖാബിനെ ചൊല്ലി വിവാദമുണ്ടായത്.
വേഷത്തിലും നിലപാടുകളിലും രക്ഷിതാക്കളുടെ സ്വാധീനമില്ലെന്നും അതെല്ലാം തീരുമാനിക്കാനുള്ള പ്രായവും പാകതയുമുള്ള ആളാണ് താനെന്നും ഇൻസ്റ്റഗ്രാമിൽ പറഞ്ഞ ഖദീജ, വേഷം ഇത്ര വലിയ വിഷയമാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു. രജനീകാന്ത് നായകനായ യെന്തിരൻ സിനിമയിലെ പുതിയ മനിത എന്ന പാട്ടുപാടി ഖദീജ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..
The precious ladies of my family Khatija ,Raheema and Sairaa with NitaAmbaniji #freedomtochoose pic.twitter.com/H2DZePYOtA
— A.R.Rahman (@arrahman) February 6, 2019
ഇൻസ്റ്റഗ്രാമിലായിരുന്നു ഖതീജയുടെ പ്രതികരണം. ‘തന്നെ പർദ്ദ ധരിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്. പൂർണ്ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് മുഖാവരണം ധരിച്ചത്. ജീവിതത്തിൽ എന്ത് തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയാം. പ്രായപൂർത്തിയായ ഒരു വ്യക്തിയാണ് ഞാൻ. എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാനും അത് മാത്രമാണ് ചെയ്തത്. ഒരു കാര്യത്തെ കുറിച്ച് പൂർണമായും മനസിലാക്കാതെ ഒന്നും പറയരുതെന്നും ഖതീജ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.