എടപ്പാള്‍: ഒരു വശത്ത് കാല്‍പന്ത് കളിയിലെ കേമന്മാരായ ഐ.എം. വിജയന്‍ നയിച്ച ഗോള്‍ഡണ്‍ 90ഉം മറുഭാഗത്ത് നടന്‍ ജയസൂര്യ നയിച്ച ക്യാപ്റ്റന്‍ ഇലവന്‍സും. കിക്കോഫിന് പ്രമുഖ ഫുട്ബാള്‍ താരം സി.കെ. വിനീത്. ഞായറാഴ്ച രാത്രി എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടന്ന സെലിബ്രിറ്റി ഫുട്ബാള്‍ മത്സരം ആരാധകരെ ആവേശത്തേരിലേറ്റി. അന്തരിച്ച കായികതാരം വി.പി. സത്യെൻറ ജീവിതകഥയെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകൻ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ക്യാപ്റ്റൻ’ സിനിമയുടെ ഓഡിയോ റിലീസിങ്ങുമായി ബന്ധപ്പെട്ടാണ് മത്സരം നടന്നത്.
മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സിനിമയിലെ നായകനടന്‍ ജയസൂര്യ കളിക്കാരെ പരിചയപ്പെട്ടു. ഓഡിയോ റിലീസിങ് മന്ത്രി കെ.ടി. ജലീല്‍ വി.പി. സത്യെൻറ ഭാര്യ അനിത സത്യന് നല്‍കി നിര്‍വഹിച്ചു. നായിക അനു സിത്താര, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായിക വാണി ജയറാം, പി. ജയചന്ദ്രൻ, നിർമാതാവ് ആേൻറാ ജോസഫ്, ഷംസുദ്ദീന്‍ നെല്ലറ തുടങ്ങിയവർ സംബന്ധിച്ചു. തുടര്‍ന്ന് ഗോപി സുന്ദർ, ജയചന്ദ്രന്‍, വാണിജയറാം, അഭയ ഹിരണ്‍മയി എന്നിവരുടെ നേതൃത്വത്തില്‍ സംഗീതരാവ് അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.