തീവ്രവാദി സംഘടന തട്ടിക്കൊണ്ടുപോയവരെ രക്ഷിച്ചു

കൊഹിമ: നാഗാലാന്‍ഡിലെ തീവ്രവാദി സംഘടനയായ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിന്‍െറ (എന്‍.എസ്.സി.എന്‍-ഐ.എം) നിയന്ത്രണത്തിലുള്ള കേന്ദ്രം റെയ്ഡ്ചെയ്ത് അനധികൃതമായി തടഞ്ഞുവെച്ച രണ്ടുപേരെ രക്ഷപ്പെടുത്തിയതായി അസം റൈഫ്ള്‍സ് അറിയിച്ചു. കേന്ദ്രത്തിന്‍െറ ചുമതലയുണ്ടായിരുന്ന ആറ് എന്‍.എസ്.സി.എന്‍ പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. ദിമാപുര്‍ ജില്ലയിലെ സെതികിമ ഭാഗത്തായിരുന്നു അനധികൃത തടങ്കല്‍ കേന്ദ്രം. ഒരാളെ കഴിഞ്ഞ മേയ് രണ്ടിനും മറ്റൊരാളെ ജൂണ്‍ 18നുമാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ വിട്ടുകൊടുക്കാന്‍ വന്‍ തുക സംഘടന ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.