അഹ്മദാബാദ്: 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന മുഖ്യമന്ത്രിയെ കണ്ടത്തൊന്‍ ബി.ജെ.പിയില്‍ ചര്‍ച്ച മുറുകി. വ്യാഴാഴ്ച നഗരത്തിലത്തെിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള ദിനേഷ് ശര്‍മ, ട്രഷറര്‍ സുരേന്ദ്ര പട്ടേല്‍ എന്നിവരും അമിത് ഷായുമായി പ്രത്യേകം ചര്‍ച്ച നടത്തി. ആനന്ദി ബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്.
വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ദിനേഷ് ശര്‍മ വാര്‍ത്താലേഖകരോട് പറഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനായി കരുതുന്ന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി പുരുഷോത്തം രുപാല, നിയമസഭാ സ്പീക്കറും ആദിവാസി നേതാവുമായ ഗണപത് വാസവ എന്നിവരാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. നിതിന്‍ പട്ടേലിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.