ഛോട്ടാ രാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ എന്ന ജെ.ഡേ കൊല്ലപ്പെട്ട കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് എതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ആര്‍തര്‍ റോഡ് ജയിലിലുള്ള പ്രത്യേക മകോക കോടതിയിലാണ് വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിന്‍െറ മുഖ്യ ആസൂത്രകന്‍ ഛോട്ടാ രാജനാണെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

രാജന്‍െറ നിര്‍ദേശപ്രകാരമാണ് കൊല നടത്തിയതെന്നാണ് കേസ്. തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുംബൈ കോടതിയില്‍ ഹാജരായത്. ജെ.ഡേ കൊലക്കേസില്‍ പത്രപ്രവര്‍ത്തക ജിഗ്ന വോറ, മലയാളികളായ ഷാര്‍പ് ഷൂട്ടര്‍ സതീഷ് കാലിയ എന്ന രോഹിത് തങ്കപ്പന്‍, രാജനുമായുള്ള ആശയവിനിമയത്തിന്‍െറ ഇടനിലക്കാരന്‍ പോള്‍സന്‍ ജോസഫ് എന്നിവരടക്കം  മുംബൈ ക്രൈംബ്രാഞ്ച് 11 പേര്‍ക്ക് എതിരെ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇന്തോനേഷ്യയില്‍ പിടിയിലായ ഛോട്ടാ രാജനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യയിലത്തെിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.