താരുഷി വിങ്ങുന്ന ഓര്‍മയായി

ന്യൂഡല്‍ഹി: ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരി താരുഷി ജെയ്ന്‍ അവധി ആഘോഷിക്കാനാണ് ധാക്കയിലത്തെിയത്. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി  വിദ്യാര്‍ഥിനിയായ ഇവരുടെ പിതാവ് സഞ്ജീവ് ജെയ്ന്‍ 15-20 വര്‍ഷമായി ബംഗ്ളാദേശില്‍ വസ്ത്ര ബിസിനസ് നടത്തുകയാണ്. താരുഷിയുടെ മരണം അതീവ ദു$ഖത്തോടെ രാജ്യത്തെ അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.  
ഒരു ഇന്ത്യന്‍ ഡോക്ടര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടവരില്‍പെടുന്നു. നന്നായി ബംഗാളി സംസാരിക്കുന്ന ഇദ്ദേഹത്തെ ബംഗ്ളാദേശിയാണെന്ന ധാരണയിലാണ് ഭീകരര്‍ വെറുതെ വിട്ടതത്രെ.
ധാക്കയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ബംഗ്ളാദേശ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.