അലീഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്ഥാപനത്തിന്‍െറ ന്യൂനപക്ഷ പദവി നിലനിര്‍ത്തണമെന്ന് യു.പി.എ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കുകയാണെന്നും മോദി സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
മുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണം അനുവദിച്ച് മാനവശേഷി വികസന മന്ത്രാലയം പുറത്തിറക്കിയിരുന്ന കത്തുകളെല്ലാം ഇനിമേല്‍ അസാധുവാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.  ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള 2006ലെ അലഹബാദ് ഹൈകോടതി വിധിക്കെതിരെ യു.പി.എ കാലത്ത് നല്‍കിയ അപ്പീലാണ് പിന്‍വലിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ നാലിന് അലീഗഢ് വിഷയത്തില്‍ സര്‍ക്കാര്‍ പുതിയ നിലപാട് കൈക്കൊള്ളുകയാണെന്നും അതിനനുസൃതമായ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. അപ്പീല്‍ പിന്‍വലിച്ച് ബുധനാഴ്ച സമര്‍പ്പിച്ച അപേക്ഷ കേസ് അടുത്തതവണ വാദംകേള്‍ക്കുമ്പോള്‍ കോടതി പരിഗണിക്കും. കേന്ദ്രം നിലപാട് മാറ്റിയെങ്കിലും അലഹബാദ് കോടതി വിധിക്കെതിരെ അലീഗഢ് സര്‍വകലാശാല സമര്‍പ്പിച്ച ഹരജി നിലനില്‍ക്കുന്നതിനാല്‍ കേസ് തുടരും.
അലീഗഢ് വി.സി നിയമനത്തിന്‍െറ നടപടിക്രമങ്ങള്‍  സംബന്ധിച്ച് മറ്റൊരു കേസും സുപ്രീംകോടതിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.