സാകിര്‍ നായിക്കിനെതിരെ വാര്‍ത്ത നല്‍കിയ ബംഗ്ലാദേശ് പത്രം തിരുത്തുമായി രംഗത്ത്

ന്യൂഡല്‍ഹി: ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായത് ഡോ. സാകിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങളാണെന്ന് വാര്‍ത്ത നല്‍കിയ ‘ദ ഡെയ്ലി സ്റ്റാര്‍’ എന്ന ബംഗ്ളാദേശ് ദിനപത്രം തിരുത്തുമായി രംഗത്ത്. നായിക് തീവ്രവാദികളെ പ്രചോദിപ്പിക്കുന്നതായി വാര്‍ത്ത നല്‍കിയില്ളെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം രേഖപ്പെടുത്തുന്നതായും പത്രം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

 ‘ദ ഡെയ്ലി സ്റ്റാര്‍’ സംഭവത്തില്‍ തന്‍െറ പേര് വലിച്ചിഴക്കുകയായിരുന്നെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യൂട്യൂബ് പ്രഭാഷണത്തില്‍ നായിക് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ചാണ് പത്രം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ എങ്ങനെയാണ് വളച്ചൊടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാനാണ് വാര്‍ത്തയിലൂടെ ശ്രമിച്ചതെന്ന് കുറിപ്പില്‍ പറയുന്നു.

വാര്‍ത്തയില്‍ മലേഷ്യയില്‍ സാകിര്‍ നായിക്കിന് നിരോധമുള്ളതായി ചേര്‍ത്തത് തെറ്റാണെന്നും പത്രം വ്യക്തമാക്കി. ഇന്ത്യയിലടക്കമുള്ള മാധ്യമങ്ങള്‍ നായിക്കിനെതിരായ വാര്‍ത്തകള്‍ക്ക് അവലംബിച്ചത് ഈ പത്രത്തെയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.