ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ സഹമന്ത്രിമാരുടെ ജോലികള്‍ ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിയല്ല, പ്രധാനമന്ത്രിയുടെ ഓഫിസ് തീരുമാനിക്കും.
മന്ത്രാലയത്തിന്‍െറ കാതലായ പ്രവര്‍ത്തനങ്ങളില്‍ സഹമന്ത്രിമാരെ കാബിനറ്റ് മന്ത്രിമാര്‍ അടുപ്പിക്കുന്നില്ല, മന്ത്രിസഭാ യോഗ തീരുമാനങ്ങളോ വകുപ്പിലെ കാര്യങ്ങളോ സംബന്ധിച്ച് സഹമന്ത്രിമാര്‍ക്ക് വിവരമില്ല, പദവിക്കപ്പുറം സഹമന്ത്രിമാര്‍ ഉത്തരവാദിത്തം കാട്ടുന്നില്ല തുടങ്ങിയ ആക്ഷേപങ്ങള്‍ മറികടക്കാനുള്ള പോംവഴി എന്ന നിലയിലാണ് പുതിയ ക്രമീകരണം.
മന്ത്രിസഭാ വികസനം നടന്നിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും സഹമന്ത്രിമാര്‍ ചുമതലകളേറ്റെടുക്കാത്തതിന്‍െറ കാരണം ഇതാണ്. ആഫ്രിക്കന്‍ നാടുകള്‍ സന്ദര്‍ശിക്കാന്‍ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചത്തെിയ സ്ഥിതിക്ക് ഇനി ചുമതലകള്‍ തീരുമാനിക്കുന്ന നടപടി തുടങ്ങും.
സഹമന്ത്രിമാര്‍ക്ക് ചുമതല ഏല്‍പിച്ചു കൊടുക്കുന്നതു വഴി കാബിനറ്റ് മന്ത്രിയെ അവഗണിച്ചുകൊണ്ട് സ്വന്തം താല്‍പര്യങ്ങള്‍ പ്രകാരം നടപടികള്‍ മുന്നോട്ടുനീങ്ങുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിക്കു കഴിയും. മന്ത്രിസഭാ പുന$സംഘടനക്കു മുമ്പ് നടത്തിയ അവലോകനത്തില്‍ സഹമന്ത്രിമാര്‍ക്ക് വകുപ്പിന്‍െറ പ്രവര്‍ത്തനത്തില്‍ വലിയ പിടിപാടില്ളെന്നു ബോധ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.