രാജ്കോട്ട്: ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ദലിത് വിരുദ്ധമാണെന്നും ഗോവധമാരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ അധികൃതര്‍ വഞ്ചനാപര നിലപാടാണ് സ്വീകരിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. സംഭവത്തില്‍ പരിക്കേറ്റ് രാജ്കോട്ടിലെ ആശുപത്രിയില്‍ കഴിയുന്ന യുവാക്കളെയും ഇവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്കെതിരായ മര്‍ദനത്തെ ഒറ്റപ്പെട്ടതായി കാണാനാവില്ളെന്നും ഗുജറാത്തിലാകമാനം ദലിതുകള്‍ സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റേഷനുമുന്നില്‍ പൊലീസിന്‍െറ സാന്നിധ്യത്തിലാണ് മര്‍ദനം നടന്നത്. അഥവാ മര്‍ദനം അധികൃതരുടെ ഒത്താശയോടെയായിരുന്നു. എന്തുകൊണ്ട് പൊലീസ് നിശ്ശബ്ദത പാലിച്ചു. അതിന്‍െറ അര്‍ഥം ഉന്നതോദ്യോഗസ്ഥരില്‍നിന്ന് ചില നിര്‍ദേശങ്ങളുണ്ടായിരുന്നു എന്നാണ് -അദ്ദേഹം പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റവര്‍ക്കും പ്രക്ഷോഭത്തിന്‍െറ ഭാഗമായി ആത്മഹത്യാശ്രമത്തില്‍ പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, പ്രക്ഷോഭത്തിനിടെ കോണ്‍സ്റ്റബ്ള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ കെജ്രിവാള്‍ സന്ദര്‍ശിച്ചത് വിവാദമായി. പരിക്കേറ്റവരുടെ കൂട്ടത്തില്‍ പ്രതിയും രാജ്കോട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലപ്പെട്ട പൊലീസുകാരന്‍െറ കുടുംബത്തെയും സന്ദര്‍ശിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ കെജ്രിവാള്‍ മറുപടിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.