ആയുധവേട്ട കേസ്: കുറ്റമുക്തരില്‍  സാകിര്‍ നായികിന്‍െറ ‘ലൈബ്രേറിയനും’

മുംബൈ: 2006ലെ ഒൗറംഗാബാദ് ആയുധവേട്ട കേസില്‍ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി വെറുതെവിട്ടവരില്‍ ഡോ. സാകിര്‍ നായികിന്‍െറ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍െറ (ഐ.ആര്‍.എഫ്) ലൈബ്രേറിയനെന്ന് ആരോപിക്കപ്പെട്ട യുവാവും. പ്രോസിക്യൂഷന്‍ വാദിച്ചതുപോലെ ഒളിവില്‍പോയ പ്രതിയെ സഹായിച്ചതിന് തെളിവുകളില്ളെന്ന് പറഞ്ഞ് പ്രത്യേക മകോക കോടതി കഴിഞ്ഞദിവസം കുറ്റമുക്തനാക്കിയ ഫിറോസ് ദേശ്മുഖിനാണ് ഐ.ആര്‍.എഫ് ബന്ധം ആരോപിച്ചത്. 

ബംഗ്ളാദേശിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി രാഹില്‍ ശൈഖ് ഐ.ആര്‍.എഫിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് സഹായവും സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങളുടെ സീഡികളും ആവശ്യപ്പെട്ടെന്നും ലൈബ്രേറിയനായിരുന്ന ഫിറോസ് ദേശ്മുഖാണ് ഫോണെടുത്തതെന്നുമാണ് മഹാരാഷ്ട്ര എ.ടി.എസിന്‍െറ ആരോപണം. പ്രതി സാകിര്‍ നായികിന്‍െറ സീഡി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താത്തതിന് എ.ടി.എസിനെ കോടതി വിമര്‍ശിച്ചു. എന്നാല്‍, ദേശ്മുഖിനെ കുറ്റമുക്തനാക്കുകയായിരുന്നു. ഫിറോസ് ദേശ്മുഖിന്‍െറ അറസ്റ്റോടെ സാകിര്‍ നായികില്‍നിന്ന് മൊഴിയെടുത്തെന്നാണ് എ.ടി.എസ് അവകാശപ്പെട്ടത്. എന്നാല്‍, തന്‍െറ പേര് പറഞ്ഞുകേട്ടതിനാല്‍ എ.ടി.എസിനെ സാകിര്‍ നായിക് സമീപിക്കുകയായിരുന്നുവെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്. ഫിറോസ് ഐ.ആര്‍.എഫിന്‍െറ ജീവനക്കാരനാണെന്ന വാദം സാകിര്‍ നായിക് തള്ളിയിരുന്നു. 
ബംഗ്ളാദേശ് ഭീകരാക്രമണത്തിന് ശേഷമുണ്ടായ വിവാദത്തെ തുടര്‍ന്ന് സ്കൈപ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലും സാകിര്‍ നായിക് നിലപാട് ആവര്‍ത്തിച്ചിരുന്നു. ഐ.ആര്‍.എഫിന് തൊട്ടടുത്തുള്ള ഇസ്ലാമിക് ബുക്സ്റ്റാളിലെ ജീവനക്കാരനാണ് ഫിറോസ് എന്നും ഇടക്ക് ഐ.ആര്‍.എഫില്‍ വരാറുണ്ടായിരുന്നു എന്നുമാണ് സാകിര്‍ നായിക് ആവര്‍ത്തിച്ചത്. ഐ.ആര്‍.എഫിന്‍െറ ജീവനക്കാരനായിരുന്നില്ളെന്ന് വ്യാഴാഴ്ചത്തെ കോടതി വിധിക്കുശേഷം ഫിറോസ് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. സാകിര്‍ നായികിനെ നേരില്‍ കണ്ടിട്ടില്ളെന്നും അദ്ദേഹത്തെ പിന്തുടരുന്നില്ളെന്നും അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയില്ളെന്നും ഫിറോസ് പറഞ്ഞു. നീതിപീഠം ദയകാട്ടിയെന്നായിരുന്നു കോടതിവിധിയോടുള്ള അദ്ദേഹത്തിന്‍െറ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.