ന്യൂഡൽഹി: ഡോ. കഫീൽ ഖാനോട് കാണിക്കുന്ന കടുത്ത അനീതി അവസാനിപ്പിക്കണമെന്നും അേദ്ദഹത്തെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എം.പി. പൗരത്വ പ്രക്ഷോഭത്തിൽ പ്രസംഗിച്ചതിെൻറ പേരിൽ യോഗി സർക്കാർ അറസ്റ്റുചെയ്ത ഡോക്ടർ ഏഴുമാസമായി ഉത്തർപ്രദേശിലെ മഥുര ജയിലിൽ തടവിലാണ്. അദ്ദേഹത്തിെൻറ ജാമ്യഹരജി അലഹബാദ് ഹൈകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ചൗധരിയുടെ ഇടപെടൽ.
''രാമരാജ്യമെന്നാൽ അനീതിക്കും വിവേചനത്തിനും പ്രതികാരത്തിനും എതിരാണെന്നാണ് എെൻറ ഉറച്ച വിശ്വാസം. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ വരെ ഡോ. കഫീൽ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. അദ്ദേഹത്തോട് കടുത്ത അനീതിയാണ് സർക്കാർ കാണിക്കുന്നത്'' -അധീർ രഞ്ജൻ ചൗധരി മോദിക്കയച്ച കത്തിൽ പറഞ്ഞു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഡോ. കഫീലിനെ അറസ്റ്റ് ചെയ്തത്. ''പ്രസ്തുത നിയമത്തെ ഞാനും എെൻറ പാർട്ടിയും പാർലമെൻറിനകത്തും പുറത്തും ശക്തമായി എതിർത്തിട്ടുണ്ട്. എന്നാൽ, എനിക്കെതിരെയോ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മറ്റ് പ്രതിഷേധക്കാർക്കെതിരെയോ എൻ.എസ്.എ പ്രയോഗിച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യയുടെ വിശുദ്ധമായ ഭരണഘടനയിൽ കൊത്തിവെച്ചിരിക്കെ, ഒരു യുവ ആരോഗ്യ പ്രവർത്തകനെതിരെ കരിനിയമം ചുമത്തിയത് ഞെട്ടിക്കുന്നതാണ്" -ചൗധരി പറഞ്ഞു.
കഫീലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഡോക്ടർമാരുടെ സംഘടനകളും സാമൂഹിക രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. പ്രമുഖരുടെ നേതൃത്വത്തിൽ ട്വിറ്ററിൽ കാമ്പയിനും സജീവമാണ്.
ജാമ്യഹരജിയുമായി കോടതി കയറിയത് പലവട്ടം
2019ൽ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതിെൻറ പേരിൽ 2020 ജനുവരി 29ന് മുംബൈയിൽ വെച്ചാണ് ഉത്തർപ്രദേശ് പ്രത്യേക ദൗത്യസംഘം ഇദ്ദേഹത്തെ പിടികൂടിയത്. അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു.
മേയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാെൻറ തടവ് ആഗസ്ത് വരെ നീട്ടി. അറസ്റ്റിലായതുമുതൽ പലതവണ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചെങ്കിലും നിസ്സാരകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹരജികൾ തള്ളി. ഏറ്റവുമൊടുവിൽ ജൂലൈ 27ന് ജാമ്യഹരജി നൽകിയപ്പോൾ വാദം കേൾക്കാൻ പോലും തയ്യാറാകാതെ ജഡ്ജി പിന്മാറി. കഫീൽഖാെൻറ കേസ് കോടതിയിൽ എത്തുേമ്പാൾ പതിവായി അരങ്ങേറുന്ന നാടകമാണിതെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം. കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവും ഇദ്ദേഹത്തിെൻറ കാര്യത്തിൽ നടപ്പാക്കിയില്ല.
കുരുന്നുജീവനുകൾ രക്ഷിച്ചതിന് പ്രതിഫലം കാരാഗൃഹം
2017ല്‍ യോഗി ആദിത്യ നാഥിെൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ് ഗോരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭിക്കാതെ നൂറോളം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന് വാർത്തകളിൽ നിറഞ്ഞത്. കുട്ടികളുടെ ഡോക്ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്. ഓക്സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക് മുേമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന് തുടങ്ങിയതാണ് ഇദ്ദേഹത്തെ വേട്ടയാടൽ.
സംഭവത്തിനു പിന്നാലെ സസ്പെന്‍ഷനിലായ ഡോ. കഫീല്‍ ഖാനെ ഒമ്പതുമാസം ജയലിലടച്ചു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്ടർമാരടങ്ങിയ അന്വേഷണ കമ്മീഷൻ ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ് പൗരത്വപ്രക്ഷോഭത്തിെൻറ പേരിൽ യോഗി സർക്കാർ വീണ്ടും ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.