തിരുവനന്തപുരം: വേദന കടിച്ചമര്‍ത്തി നൃത്തമാടുമ്പോള്‍ അഞ്ജനക്കറിയാമായിരുന്നു, ഒടിഞ്ഞ കാല്‍വിരലില്‍ ഇനി കമ്പിയിടേണ്ടിവരുമെന്ന്. പക്ഷേ, സ്കൂളിന്‍െറ വിജയം മാത്രമായിരുന്നു അപ്പോള്‍ അവളുടെ മനസ്സില്‍. മത്സരഫലം വന്നപ്പോള്‍ ആ സമര്‍പ്പണത്തിന് ഫലമുണ്ടായി. അഞ്ജനയുടെ സംഘത്തിന് രണ്ടാം സ്ഥാനം.
ജില്ലാ കലോത്സവത്തിന് നടത്തിയ അവസാനവട്ട പരിശീലനത്തിനിടെയാണ് തൃശൂര്‍ മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനിയായ അഞ്ജനയുടെ കാല്‍വിരല്‍ ഒടിഞ്ഞത്. അത് വകവെക്കാതെ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒന്നാംസ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് ടിക്കറ്റ് ലഭിച്ചെങ്കിലും വേദന മാറാത്തതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വിരല്‍ ഒടിഞ്ഞ വിവരം അറിയുന്നത്. കുട്ടിക്ക് മത്സരിക്കാനാകുമോ എന്ന സ്കൂള്‍ അധികൃതരുടെ ചോദ്യത്തിന് പ്രശ്നമില്ളെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
പക്ഷേ, വിരലിന് കൂടുതല്‍ ഇളക്കംതട്ടാതെ നോക്കണം. ഇല്ളെങ്കില്‍ കമ്പിയിടേണ്ടിവരും -ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാത്രി 33 ടീമുകള്‍ മാറ്റുരച്ച സംഘനൃത്തത്തില്‍ സ്കൂളിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ വേദന കടിച്ചമര്‍ത്തി അഞ്ജന നടത്തിയ പ്രകടനം വലിയ പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.