മുതലമട: പഞ്ചായത്തിൽ തെരുവുവിളക്കുകളുടെ ബില്ല് 30നകം അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്.മുതലമട പഞ്ചായത്ത് ഓഫിസ് വൈദ്യുതി ബിൽ, കുടിവെള്ള പദ്ധതികളുടെ ബിൽ, പഞ്ചായത്ത് തെരുവുവിളക്കുകളുടെ തുക എന്നിവ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സെക്ഷനുകളിലെ ഉദ്യോഗസ്ഥർ പഞ്ചായത്തിൽ വന്നത്.
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി 13 ദിവസമായി പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവിയും വൈസ് പ്രസിഡന്റ് താജീദ്ദീനും രാപകൽ സമരം ഇരിക്കുന്നതിനിടയാണ് പഞ്ചായത്തിലെത്തി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഡിസംബർ 30നകം രണ്ട് ലക്ഷത്തോളം രൂപ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കൽപന ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.