ഇത്തവണത്തെ ഓണക്കാലം ജൈവകൃഷിക്ക് മാറ്റിവെക്കുകയെന്ന വ്യക്തമായ സന്ദേശമാണ് കൃഷിവകുപ്പിന്‍െറ ഓണാശംസയെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ന് സ്കൂള്‍-കോളജ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ജൈവകൃഷിയിലേക്ക് കടന്നുവരുന്നത് സ്വാഗതാര്‍ഹമാണ്. അത് തുടരാനുള്ള എല്ലാ പ്രോത്സാഹനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ജൈവകര്‍ഷകര്‍ക്ക് സാധ്യമായ സഹായങ്ങള്‍ എല്ലാം ഇപ്പോള്‍ നല്‍കുന്നുണ്ട്. വിപണിയടക്കമുള്ള കാര്യങ്ങളും ഇപ്പോള്‍ ഉറപ്പുരുത്തുന്നുണ്ട്.
വിഷരഹിത പച്ചക്കറിയും പഴവര്‍ഗങ്ങളുമെന്നത് നമ്മുടെ അടിസ്ഥാന ആവശ്യമാണ്. പച്ചക്കറിയില്‍ മാത്രമല്ല, നെല്ല് അടക്കമുള്ള എല്ലാ കൃഷികളിലും നമുക്ക് മുന്നോട്ടുപോവേണ്ടതുണ്ട്. മെത്രാന്‍ കായലിലടക്കം വിത്തിറക്കാനുള്ള സത്വര നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. ഇതോടൊപ്പം തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് വരുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും പരിശോധന ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.