?.??. ????????????????

അവര്‍ക്ക് ഓണാഘോഷവും ഭാരമായിരുന്നു

പഴയകാലത്ത് പാവങ്ങള്‍ക്ക് ഓണം ഒരു ഭാരമായിരുന്നു. അതിന്‍െറ തെളിവാണ് അടുത്ത ബന്ധുക്കളും മറ്റും മരിച്ചുകഴിഞ്ഞാല്‍ ‘ഇത്തവണ ഞങ്ങള്‍ക്ക് ഓണമില്ളെന്ന്’ ഏറെ ആവേശത്തോടെ പറഞ്ഞിരുന്നതിനു പിന്നിലെന്ന് പ്രമുഖ ഫോക്ലോറിസ്റ്റ് ഡോ. ഇ.കെ. ഗോവിന്ദവര്‍മരാജ പറഞ്ഞു. സാധാരണക്കാരന് ഓണത്തിന്‍െറ മത്സരം വലിയ തലവേദനയായിരുന്നു. ഇവിടെ, മരണം ആശ്വാസമായിരുന്നു.

പഴയകാലത്തെ ഉത്സവം ഓരോ കാലത്തെ ഭക്ഷണം കഴിക്കാനുള്ള വേളയാണ്. നമ്മുടെ ദാരിദ്ര്യം ഭൂപരിഷ്കരണ നിയമം, ഗള്‍ഫ് പണം എന്നിവയോടെ ഇല്ലാതായി. ഇതിന്‍െറ ധാരാളിത്തം ഭക്ഷണത്തിലാണ് നാം പ്രകടിപ്പിക്കുന്നത്. ഇന്നിപ്പോള്‍, എല്ലാദിവസവും ഓണമാക്കി മാറ്റുന്ന സാഹചര്യത്തിലേക്കാണ് നാം എത്തി നില്‍ക്കുന്നത്. ഭക്ഷണത്തിലാണ് നമ്മുടെ ധാരാളിത്തം.

കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ നശിപ്പിക്കുന്നവരാണ് നാം. അത്തച്ചമയം തുടങ്ങുന്നതുതന്നെ നഗരവത്കരണത്തിന്‍െറ ഭാഗമായാണ്. എല്ലാകാലത്തും എല്ലാ ആഘോഷങ്ങളും കമ്പോളവത്കരണത്തിന്‍െറ ഭാഗമാണ്. നഗരവത്കരണത്തിലൂടെ മാത്രമേ പണമുണ്ടാക്കാന്‍ കഴിയൂ. ഇവിടെയും സാധാരണക്കാരനാണ് പിഴിയപ്പെടുന്നത്. ഓണം ലോണ്‍ മേളയായി മാറുന്നു.

ആഘോഷത്തെ സ്വീകരിക്കുകയും വ്രതത്തെ ഒഴിവാക്കുകയുമാണ് ഇന്ന് നാം ചെയ്യുന്നത്. ഓണം ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളിലും കൊയ്ത്തുത്സവം നടത്തുന്നത് ആശുപത്രികളും മരുന്നു വില്‍പനക്കാരുമാണ്. അധികാരത്തിന്‍െറയും അഹങ്കാരത്തിന്‍െറയും ഭാഗമായ ആഘോഷങ്ങളാണിന്നുള്ളതെന്നും ഗോവിന്ദവര്‍മരാജ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.