കൊൽക്കത്ത: സ്വാതന്ത്ര്യ സമര സേനാനിയും മുതി൪ന്ന സി.പി.എം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ സമ൪ മുഖ൪ജി അന്തരിച്ചു. 101 വയസ്സായിരുന്നു. വാ൪ധക്യസഹജമായ അസുഖത്തെ തുട൪ന്ന് ഏറെനാളായി വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തെ അസുഖം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ലോക്സഭാംഗം എന്ന നിലയിൽ തനിക്കു കിട്ടിയ ശമ്പളമടക്കമുള്ള മുഴുവൻ സ്വത്തുക്കളും പാ൪ട്ടിക്ക് സംഭാവനചെയ്ത മുഖ൪ജി കൊൽക്കത്ത ദിൽഖുസ തെരുവിലുള്ള പാ൪ട്ടി കമ്യൂണിലായിരുന്നു താമസം. അവിവാഹിതനാണ്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് സി.പി.എം ആസ്ഥാനമായ മുസാഫ൪ ഭവനിൽ പൊതുദ൪ശനത്തിന് വെച്ചശേഷം മൃതദേഹം കൊൽക്കത്തയിലെ എൻ.ആ൪.എസ് ആശുപ്രതിക്ക് വിട്ടുനൽകും. സംസ്കാരചടങ്ങുകൾ നടത്തരുതെന്നും തൻെറ മൃതദേഹം ആശുപത്രിക്ക് വിട്ടു നൽകുമെന്നും മുഖ൪ജി നേരത്തേ വ്യക്തമാക്കിയിരുന്നു.
അരനൂറ്റാണ്ടിലധികം കാലത്തെ കമ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടാവുന്ന മുഖ൪ജി സി.പി.എമ്മിൻെറ കീഴ്ഘടകം മുതൽ പരമോന്നത കമ്മിറ്റിയായ പോളിറ്റ് ബ്യൂറോവിൽവരെ അംഗമായി . കേന്ദ്ര കൺ¤്രടാൾ കമീഷൻ ചെയ൪മാൻ, സി.ഐ.ടി.യു ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവ൪ത്തിച്ചിട്ടുണ്ട്. നിലവിൽ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യകേ ക്ഷണിതാവാണ്. കഴിഞ്ഞ വ൪ഷം കോഴിക്കോട് നടന്ന സി.പി.എം പാ൪ട്ടി കോൺഗ്രസിൽ പ്രായാധിക്യം കാരണം അദ്ദേഹത്തെ പാ൪ട്ടി ചുമതലകളിൽനിന്ന് മാറ്റിയിരുന്നു.
1912 നവംബ൪ ഏഴിന് ഹൗറയിലാണ് ജനനം. കോൺഗ്രസ് പ്രവ൪ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്. വിദ്യാ൪ഥിയായിരിക്കെ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്താണ് അദ്ദേഹം ആദ്യമായി ജയിലിലായത്.
വാ൪ഡ൪മാരോട് സലാം പറയുകയില്ളെന്നും മറ്റുമുള്ള നിലപാടുകൾമൂലം പതിനേഴ് തികയാത്ത ഈ ബാലൻ പലതവണ ക്രൂരമ൪ദനത്തിന് ഇരയായി. ഗാന്ധി- ഇ൪വിൻ സന്ധിയുടെ ഭാഗമായി ജയിൽ മോചിതനായെങ്കിലും തിരിച്ച് സ്കൂളിൽ പ്രവേശം കിട്ടിയില്ല. ജയിലനുഭവങ്ങൾ വഴി തൊഴിലാളികളോട് ഏറെ അടുത്ത അദ്ദേഹം വൈകാതെ കോൺഗ്രസിനെ ഉപേക്ഷിച്ചു.
1940ൽ അവിഭക്ത കമ്യൂണിസ്റ്റ് പാ൪ട്ടി അംഗമായി. 1964ൽ പാ൪ട്ടി പിള൪ന്നപ്പോൾ അദ്ദേഹം സി.പി.എമ്മിൽ ചേ൪ന്നു. പശ്ചിമ ബംഗാളിലെ ഹൗറയിൽനിന്ന് മൂന്നുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1957 മുതൽ 1971വരെ പശ്ചിമ ബംഗാൾ നിയമസഭാംഗമായിരുന്നു. 1986ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
100 വയസ്സ് പൂ൪ത്തിയായ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് നേതാവ് എന്നതിൻെറ ഭാഗമായി കഴിഞ്ഞവ൪ഷം അദ്ദേഹത്തിൻെറ 100ാം ജന്മദിനാഘോഷം സി.പി.എം ബംഗാൾ ഘടകത്തിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.ജീവിച്ചിരിക്കുന്ന നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്ന പതിവ് പാ൪ട്ടിക്കില്ളെങ്കിലും സമ൪മുഖ൪ജിയുടെ സംഭാവനകൾ പരിഗണിച്ചാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്നാണ് സി.പി.എം വിശദീകരികരിച്ചത്.
നേരത്തേ മുസഫ൪ അഹമ്മദിനുമാത്രമാണ് ജീവിച്ചിരിക്കെ സി.പി.എം ഇത്തരമൊരു ആദരം നൽകിയത്.
ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ‘ഹൻഡ്രഡ് ഇയേഴ്സ് ഓഫ് സമ൪ മുഖ൪ജി: എ ട്രിബ്യൂട്ട്‘ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
എല്ലാ മാസവും മുടങ്ങാതെ ഒരു ചെക്കുമായി പാ൪ട്ടി ഓഫിസിലേക്ക് വരുന്ന സമ൪ മുഖ൪ജിയെ ഈയിടെ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അനുസ്മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.