സ്കൂള്‍ കലോത്സവത്തിന്‍െറ അഞ്ചാംദിനം പിന്നിടുമ്പോള്‍ ഇതുവരെ പരിഗണിച്ചത് 1209 അപ്പീലുകള്‍. ഇതുവഴി മേളയില്‍ അധികമായത്തെിയത് 5149 പേരും. അപ്പീലിനായി കെട്ടിവെക്കേണ്ട 5,000 രൂപ വെച്ചുനോക്കുമ്പോള്‍ സംഘാടകര്‍ക്ക് ലഭിച്ചത് 60 ലക്ഷത്തിലേറെ രൂപയാണ്. ഇതില്‍ അപ്പീല്‍വഴി വന്ന് വിജയം നേടുന്ന കുട്ടികള്‍ക്ക് കെട്ടിവെച്ച തുക തിരിച്ചുകിട്ടും. ഇങ്ങനെ തിരിച്ചുകൊടുത്ത തുകയും കഴിച്ചുള്ളതായിരിക്കും അപ്പീല്‍വഴിയുള്ള മൊത്തവരുമാനം.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 484, ഹയര്‍ സെക്കന്‍ഡറിയില്‍ 688, അറബിക്കില്‍ 11, സംസ്കൃതത്തില്‍ 26 എന്നിങ്ങനെയാണ് ലോവര്‍ അപ്പീലുകള്‍ ലഭിച്ചത്. പോയന്‍റ് നിലയില്‍ മത്സരിക്കുന്ന കണ്ണൂരും പാലക്കാടുമാണ് അപ്പീലുകളിലും മത്സരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍നിന്ന് 160 അപ്പീലുകള്‍വഴി 614 പേരും പാലക്കാടുനിന്ന് 159 അപ്പീലുകള്‍വഴി 630 പേരുമാണ് മത്സരിക്കാനത്തെിയത്.
സംസ്ഥാന കലോത്സവത്തിലെ മത്സരഫലത്തെ ചോദ്യംചെയ്തും നിരവധി ഹയര്‍ അപ്പീലുകള്‍ ലഭിക്കുന്നുണ്ട്. ഇതിനായി 2000 രൂപ കെട്ടിവെക്കണം. എന്നാല്‍, മത്സരഫലം മെച്ചപ്പെടുത്താത്തവര്‍ക്ക് ഈ തുകയും നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.