ബേം ബന്നോളീ...ഈടെ കളറാന്ന്...

നിളയാണ് മേക്കപ്പ് ആസ്ഥാനം

ചമയക്കാരുടെ ഒഴുക്ക് ‘നിള’യിലേക്കാണ്. മേക്കപ്പ് ആസ്ഥാനമായി പൊലീസ് മൈതാനം മാറാന്‍ കാരണമുണ്ട്. കലക്ടറേറ്റ് മൈതാനത്തെ ‘ചന്ദ്രഗിരി’യില്‍ കേരളനടനത്തിന് ഒരുങ്ങാന്‍ സൗകര്യമില്ലാത്തതാണ് എല്ലാവരെയും നിളയിലേക്കത്തെിച്ചത്. ‘വളപട്ടണ’ത്ത് സ്കൂളിന് പിന്നിലൊരുക്കിയ വേദിയില്‍ പൊടിപാറുകയാണ് ഓട്ടന്‍തുള്ളല്‍. വേദിക്കു പിന്നിലെ ഏക ടോയ്ലറ്റില്‍ പോകാന്‍ പെണ്‍കുട്ടികള്‍ ക്യൂവിലാണ്. ഓട്ടന്‍തുള്ളലിലെ ഏക പറയന്‍ തുള്ളലിന് കൊല്ലം കടയ്ക്കലിലെ ദേവിക മിനുക്കിനുശേഷം കണ്ണ് വരച്ച് ഭസ്മം തൊടുന്ന തിരക്കിലാണ്. ചെമ്പട്ടും ഒറ്റച്ചിലമ്പും രുദ്രാക്ഷവും കിരീടവുമണിഞ്ഞാല്‍ തുള്ളല്‍വേഷം തയാര്‍.

ആണൊരുങ്ങിയാല്‍ അരങ്ങൊരുങ്ങി
 നീ ഇറങ്ങിയില്ളേ?... ഒരുങ്ങിയിറങ്ങാന്‍ സമയമെടുക്കുന്നതിന് പഴികേള്‍ക്കുക പെണ്ണുങ്ങള്‍ക്കാണ്. എന്നാല്‍, കഥകളി നടക്കുന്ന ‘പാമ്പാറി’ലേക്കത്തെിയാല്‍  കഥമാറി. ആണുങ്ങള്‍ക്ക് ചമഞ്ഞൊരുങ്ങലിന് വേണം ചുരുങ്ങിയത് നാലു മണിക്കൂര്‍. സ്ത്രീവേഷത്തിന് ഒറ്റ മണിക്കൂര്‍ മതി. ചുട്ടിക്കാണ് ഏറെ സമയം വേണ്ടത്. തെര്‍മോകോളും അരിമാവും ചേര്‍ത്ത് ചുട്ടി ഇടല്‍ സ്ത്രീ വേഷത്തിന് വേണ്ട. സമയക്കുറവിന്‍െറ കാര്യം പിടികിട്ടിയല്ളോ. വേഷത്തിന്‍െറ സ്വഭാവമനുസരിച്ച് ചമയവും വിഭിന്നമാണ്. മൂന്നു ഘട്ടമായാണ് ചമയം തീര്‍ക്കുന്നത്. തേപ്പ്, ചുട്ടി, ഉടുത്തുകെട്ട്... ഇത് പൂര്‍ത്തിയായാല്‍ കിരീടംവെച്ച് അരങ്ങിലേക്ക്.

കത്തുന്ന വെയിലില്‍ വേദിയിലേക്കോട്ടം
കത്തുന്ന വെയിലാണ്. പക്ഷേ, കല കരളില്‍ അലിഞ്ഞ കണ്ണൂരുകാര്‍ വേദികളില്‍നിന്ന് വേദികളിലേക്ക് ഓട്ടത്തിലാണ്. തിരക്കിലമരുന്ന നഗരത്തില്‍ സഹായത്തിന് പല കൈ നീട്ടലുകളുണ്ട്.  പൊലീസും സന്നദ്ധ സംഘടനകളും സദാ തയാര്‍. കൊച്ചുപ്രായത്തില്‍ മനസ്സിലൊളിപ്പിച്ച നൃത്തച്ചുവടുകള്‍ കൈകളിലാവാഹിച്ച് താളംപിടിച്ചാണ് വീട്ടമ്മമാരുടെ നടത്തം. അരങ്ങിലെ ആനച്ചന്തമായ കഥകളിക്ക് കാഴ്ചക്കാര്‍ ഏറെയില്ല.

Tags:    
News Summary - bem banooli school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.