ചവിട്ടുനാടകത്തില്‍ വിധികര്‍ത്താവിനെച്ചൊല്ലി ‘ചവിട്ട്’ VIDEO

കണ്ണൂര്‍: പരിശീലകന്‍െറ ശിഷ്യന്‍ വിധികര്‍ത്താവായുണ്ടെന്ന് ആരോപിച്ച് ചവിട്ടുനാടകവേദിയില്‍ തര്‍ക്കം. പരിശീലകര്‍ ചേരിതിരിഞ്ഞ് പോരടിച്ചതോടെ നിശ്ചയിച്ചതിലും രണ്ടു മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. സെന്‍റ് മൈക്കിള്‍സ് സ്കൂളിലെ വേദി 14 ‘പെരിയാറാണ്’ കലോത്സവത്തിലെ ആദ്യ തര്‍ക്കത്തിന് വേദിയായത്.

വൈകീട്ട് ആറിനാണ് മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്. ക്ളസ്റ്ററുകള്‍ വിളിച്ച് മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അനിരുദ്ധന്‍ എന്ന  പരിശീലകന്‍ പ്രതിഷേധവുമായി വേദിക്കു മുന്നിലത്തെിയത്. തമ്പിയാശാന്‍ എന്ന പരിശീലകന്‍െറ പഴയ ശിഷ്യനും പരിശീലകപങ്കാളിയുമായ ഒരാള്‍ വിധികര്‍ത്താവായി എത്തിയിട്ടുണ്ടെന്നും മത്സരം നടത്താന്‍ അനുവദിക്കില്ളെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.

തമ്പിയാശാന്‍ പരിശീലിപ്പിക്കുന്ന പത്ത് ടീമുകളാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇത് മത്സരഫലത്തെ അട്ടിമറിക്കുമെന്നും മറ്റു ടീമുകളുടെ പ്രകടനത്തെ ബാധിക്കുമെന്നും മറ്റു പരിശീലകര്‍ പറഞ്ഞു. ഇതോടെ തര്‍ക്കം പരിശീലകര്‍ തമ്മിലായി. തര്‍ക്കം അടിപിടിയിലത്തെുമെന്നായതോടെ വേദിയുടെ ചുമതലയുള്ള സംഘാടകര്‍ ഇടപെട്ടു.

എന്നാല്‍, മത്സരം തുടങ്ങാന്‍ അനുവദിക്കില്ളെന്ന മട്ടിലായി പ്രതിഷേധക്കാര്‍. ഒടുവില്‍ മത്സരഫലത്തില്‍ അപാകതയുണ്ടെങ്കില്‍ വിധികര്‍ത്താക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എ.ഡി.പി.ഐ ജെസി ജോസഫ് ഉറപ്പുനല്‍കിയതോടെ ഇവര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് എട്ടു മണിയോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

Full View
Tags:    
News Summary - chavittu nadakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.