തിരുവനന്തപുരം: സ്ഥിതിഗതികൾ ഗൗരവതരമായി തുടരുന്നതിനിടെ തലസ്ഥാനത്തെ പ്രമുഖ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർമാർക്കറ്റിലെ ജീവനക്കാർക്കാണ് രോഗം സ്ഥീരീകരിച്ചത്. നഗരത്തിലെ പാർപ്പിടകേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കുന്നവരാണ് ജീവനക്കാർ.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യകതമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. ജില്ലയിൽ സമ്പർക്കംമൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തൻപള്ളിയിലുമാണ്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂന്തുറ സെൻറ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്േറ്റഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും അന്താരാഷ്ട്ര കൺെവൻഷൻ സെൻററും ഉൾപ്പെടെയുള്ള മേഖലയിലാണ് 750 കിടക്കേളാടുകൂടിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സജ്ജമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.