പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന അലൻെറയും താഹയുടെയും വീടുകൾ സന്ദർശിക്കാൻ പ് രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തിയത് ചൊവ്വാഴ്ചയാണ്. കഴിഞ്ഞ ദിവസം മുൻമന്ത്രിയും ലീഗ് എം.എൽ.എയുമായ എം.കെ. മുനീറും ഇവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും സഭയിൽ ചർച്ചയാക്കുമെന്നും ര മേശ് ചെന്നിത്തല പറയുകയുമുണ്ടായി. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പലരും അലൻെറയും താഹയുടെയും വീടുകൾ സന്ദർശിക്കുകയും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു.
ഇതേസമയം, രാഷ്ട്രീയക്കാർ വഴി മറന്നുപോയ മറ്റൊരു യു.എ.പി.എ കേസിലെ ഇരയുടെ വീട്ടിലേക്കുള്ള വഴി ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ബാംഗ്ലൂർ സ്ഫോടന കേസിൽ പ്രതിയാക്കി 2009 ഫെബ്രുവരി അഞ്ചിന് തൻെറ 19ാം വയസ്സിൽ പോലീസ് പിടികൂടിയ പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയുടെ വീട്ടിലേക്കുള്ള വഴിയുടെ ഗ്രാഫിക്സ് ഉൾപ്പെടെയാണ് സോഷ്യൽ മീഡിയ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ബാലപ്രസിദ്ധീകരണങ്ങളിലെ ‘വഴികാണിക്കുക’ എന്നതിൻെറ മാതൃകയിൽ നൽകിയ ചാർട്ട് ആവശ്യപ്പെടുന്നത് ‘ഇടതു വലതു രാഷ്ട്രീയക്കാർക്കും മറ്റ് സാംസ്കാരിക പ്രവർത്തകർക്കും സക്കരിയയുടെ വീട്ടിലേക്കുള്ള വഴി കാണിക്കുക’ എന്നാണ്.
യു.എ.പി.എ ചുമത്തി കഴിഞ്ഞ 11 വർഷമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സക്കരിയക്കെതിരായ കേസിൻെറ വിചാരണപോലും നടക്കാതെ കേസ് അനന്തമായി നീളുകയാണ്. ഇത്രയുംകാലമായിട്ടും സക്കരിയക്ക് പിന്തുണ നൽകാനോ, കേസിൽ നീതിയുക്തമായ ഇടപെടലുകൾ നടത്താനോ രാഷ്ട്രീയ പാർട്ടികളാരും മുൻകൈ എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അലനും താഹക്കും പിന്തുണയുമായെത്തിയ രാഷ്ട്രീയ നേതൃത്വത്തോട് സക്കരിയയെക്കുറിച്ച് സോഷ്യൽ മീഡിയ ചോദ്യമുന്നയിക്കുന്നത്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.