കപ്പലണ്ടി വില്‍ക്കുന്നവന്‍െറ രൂപത്തിലും നൃത്താധ്യാപകന്‍െറ വേഷത്തിലുമൊക്കെ വേദിക്കു ചുറ്റും കറങ്ങിനടക്കുന്നവരെ കണ്ടാല്‍ കരുതിയിരിക്കണം. കാരണം, കോഴ കണ്ടുപിടിക്കാന്‍ സി.ഐ.ഡി മൂസയെപ്പോലെ എഴുപതോളം വിജിലന്‍സുകാരാണ് വേഷപ്രച്ഛന്നരായി കറങ്ങുന്നത്.
അനിഷ്ടസംഭവങ്ങള്‍ അറിഞ്ഞ് കാക്കിപ്പട എത്തിയാല്‍ ‘പൊലീസിനെന്താ ഈ വീട്ടില്‍ കാര്യമെന്ന്’ ബഹളം കൂട്ടുന്നവരാണ് നാം. ഇപ്പോള്‍ പൊലീസ് മാറി, മൊത്തം വിജിലന്‍സാണ്. സ്കൂള്‍ കുട്ടികളുടെ മേള നിയന്ത്രിക്കാനാണ് ഈ യുദ്ധസന്നാഹം. ജഡ്ജസിന് മൂത്രമൊഴിക്കാന്‍പോലും പോകാന്‍ വയ്യ. വിജിലന്‍സ് കൂടെവരും. അപ്പീലും കൈയാങ്കളിയുമൊക്കെയായി വൈകിത്തുടങ്ങുന്ന മേളയില്‍ മണിക്കൂറുകളോളം തലചൊറിയാന്‍പോലും സ്വാതന്ത്ര്യമില്ലാതെ ഇരിക്കുന്ന ജഡ്ജസിന്‍െറ കാര്യമൊന്ന് ഓര്‍ത്തുനോക്കുക. ഇനി വിജിലന്‍സിനും കോഴ കണ്ടത്തൊനായില്ളെങ്കില്‍ പട്ടാളത്തെ വിളിക്കാം. തെറ്റില്ല.
അപ്പീലടക്കം 36 പേര്‍ മത്സരിച്ച മോഹിനിയാട്ടത്തിന് മാര്‍ക്കിടാന്‍ ഇരുന്ന ഇരിപ്പിനും കൊടുക്കണം എ ഗ്രേഡ്. ഇങ്ങനെയൊക്കെ ടെന്‍ഷനടിപ്പിച്ചാല്‍ മൂല്യനിര്‍ണയത്തിന് നിലവാരം കൂടുമോ. പക്ഷേ, അതൊന്നും ആര്‍ക്കും പ്രശ്നമില്ല. കനത്ത ദക്ഷിണയും ഫൈ്ളറ്റ് ടിക്കറ്റുമൊക്കെ കിട്ടുമ്പോള്‍ ഈ പീഡനമൊന്നും ഒന്നുമല്ളെന്ന് തോന്നിപ്പോകും.
സാങ്കേതികവിദ്യ പുരോഗമിച്ച ഇനിയുള്ള കാലത്ത് ഈ ജഡ്ജിങ് പരിപാടിതന്നെ നിര്‍ത്തണമെന്നാണ് കാണിയുടെ ഒരു ഇത്. വല്ല സൂപ്പര്‍ കമ്പ്യൂട്ടറിനെയോ റോബോട്ടിനെയോ ഏല്‍പിച്ചാല്‍ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.