കണ്ണൂര്‍: അമ്മ ചിട്ടപ്പെടുത്തി അച്ഛന്‍ മൃദംഗവും സഹോദരന്‍ മദ്ദളവും വായിച്ചപ്പോള്‍ ഇസബെല്ലയായി മോഹിനിയാട്ടവേദിയില്‍ അമൃത നിറഞ്ഞാടി. വിശ്വ സാഹിത്യകാരന്‍ ജോണ്‍ കീറ്റ്സിന്‍െറ ഇസബെല്ലയുടെ രംഗാവിഷ്കാരം മോഹിനിയാട്ടവേദിയിലത്തെിയപ്പോള്‍, പുരാണകഥകള്‍ കേട്ടുമാത്രം പരിചയിച്ച കാണികള്‍ക്കും കൗതുകം. എറണാകുളം നോര്‍ത്ത് പറവൂര്‍ സമൂഹം എച്ച്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ് അമൃത.
അമ്മയും നൃത്താധ്യാപികയുംകൂടിയായ അമൃതവാണി സീമകണ്ണനാണ് ഇസബെല്ല ചിട്ടപ്പെടുത്തിയത്. ശൃംഗാരവും വാത്സല്യവും ഭക്തിയുമെല്ലാം ഇഴചേര്‍ന്ന ഈ കഥക്ക് കലാവിഷ്കാരം നല്‍കുക എന്നത് വളരെ കാലത്തെ ആഗ്രഹമായിരുന്നെന്ന് സീമ പറയുന്നു. ഇസബെല്ല വായിച്ചത് മുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു അത്. മകളായതുകൊണ്ട് പരീക്ഷണം നടത്താനും ധൈര്യമായെന്ന് സീമ പറയുന്നു.
സാധാരണയായി അമൃതയുടെ അച്ഛന്‍ കണ്ണന്‍ ജി. നാഥാണ് പാടാറുള്ളത്. ഇത്തവണ കലാമണ്ഡലം ഗണേഷന്‍ വരികളെഴുതി പുല്ലാങ്കുഴല്‍ വാദകനും ഗിന്നസ് റെക്കോഡ് ജേതാവുമായ മുരളി നാരായണനാണ് പാടിയത്. ബന്ധുകൂടിയാണ് അദ്ദേഹം. പാശ്ചാത്യകഥയായതിനാല്‍ വരികളേക്കാള്‍ സംഗീതത്തിനാണ് പ്രാധാന്യം നല്‍കിയത്. കൗശിക് കാനഡ രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. ഡാന്‍സ് സ്കൂള്‍ നടത്തുകയാണ് സീമയും ഭര്‍ത്താവ് കണ്ണന്‍ ജി. നാഥും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.