കലോത്സവത്തില്‍ സംസ്കൃത, അറബിക് കലോത്സവം ഭാഷാപണ്ഡിതരെയും അധ്യാപകരെയും ആദരിക്കാനുള്ള വേദികൂടിയാകും. സംസ്കൃത, അറബിക് ഭാഷകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ഉത്തര മലബാറില്‍നിന്നുള്ള പ്രമുഖരെയാണ് ആദരിക്കുക. 19ന് സ്റ്റേഡിയം കോര്‍ണറിലെ വേദി മയ്യഴിയില്‍ 11.30ന് കണ്ണൂര്‍ സര്‍വകലാശാല അറബിക് വിഭാഗം റിസര്‍ച് ഗൈഡ് ഡോ. വി.എന്‍. മഹമൂദ്, മലപ്പുറം പുളിക്കല്‍ എം.യു.എ കോളജ് അസോ. പ്രഫസര്‍ ഡോ. ശൈഖ് മുഹമ്മദ്, കാസര്‍കോട് അറബിക് കോളജ് റിട്ട. പ്രഫ. അബൂബക്കര്‍, വി.എം. ഉസ്മാന്‍, പി.പി. ഖാദര്‍കുട്ടി തളിപ്പറമ്പ്, അബ്ദുല്‍ സലാം, കെ. അബ്ദുറഹ്മാന്‍, മുസ്തഫ മുക്കോല, എം. ഹുസൈന്‍, എ. കബീര്‍, മാലൂര്‍ എം. അബൂബക്കര്‍, എ. അബ്ദുല്ല എന്നിവരെ ആദരിക്കും. സംസ്കൃതഭാഷക്കും വേദങ്ങള്‍ക്കും പാരമ്പര്യ അറിവുകള്‍ക്കും അധ്യാപന മേഖലക്കും നല്‍കിയ സംഭാവന മാനിച്ച് 20ന് പത്ത് മണിക്ക് ഇതേ വേദിയില്‍ ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരി, പീലിക്കോട് മാധവപണിക്കര്‍, ഡോ. സി.എച്ച്. സുരേന്ദ്രന്‍ നമ്പ്യാര്‍, ഒ. ഓമന എന്നിവരെയാണ് ആദരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.