പ്രിയപ്പെട്ട കാത്തൂ, ആദിത്യനോട് ക്ഷമിക്കൂ...

വേറൊരു വഴിയുണ്ടായിരുന്നെങ്കില്‍ ആദിത്യന്‍ അതിന് തുനിയുമായിരുന്നില്ല. ഓമനിച്ച് വളര്‍ത്തുന്ന ‘കാത്തു’വിനെ അത്രമേല്‍ ഇഷ്ടമായിരുന്നു അവന്. പക്ഷേ, പണമില്ലാത്തതിനാല്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നതും ഓര്‍ക്കാന്‍ വയ്യ. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ തീരുമാനിച്ചു; പ്രിയപ്പെട്ട കാത്തുപ്പശുവിനെ വില്‍ക്കുക.

ആലപ്പുഴ കരുവാറ്റ എന്‍.എസ്.എസ് എച്ച്.എസ്.എസിലെ പത്താംക്ളാസുകാരനാണ് ആദിത്യന്‍. എച്ച്.എസ് വിഭാഗം നാടോടിനൃത്തത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനത്ത് പങ്കെടുക്കാനുള്ള പണം കണ്ടത്തൊനാണ് അമ്മ അംബിക 14 വര്‍ഷമായി വളര്‍ത്തുന്ന കാര്‍ത്തികയെന്ന കാത്തുപ്പശുവിനെ വിറ്റത്. ഒപ്പം കുമാരപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും കൈയയച്ച് സഹായിച്ചു. കൂലിപ്പണിക്കാരനാണ് അച്ഛന്‍ തൃദീപ് കുമാര്‍. ഉച്ചക്ക് ജോലി കഴിഞ്ഞയുടന്‍ ടി.വിക്കു മുന്നിലിരുന്ന് മത്സരം കണ്ട് മകനെ വിളിച്ചിരുന്നു. 

ആദിത്യന്‍െറ നൃത്തത്തിലെ മികവും വീട്ടിലെ അവസ്ഥയുംകണ്ട് ഗുരു ആര്‍.എല്‍.വി അഖില്‍ കൃഷ്ണന്‍ സൗജന്യമായാണ് വര്‍ഷങ്ങളായി നൃത്തം പരിശീലിപ്പിക്കുന്നത്. കാത്തുവിനെ നഷ്ടപ്പെട്ടതിന്‍െറ സങ്കടമുണ്ടെങ്കിലും മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ചതിന്‍െറ ആശ്വാസത്തിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. 

Tags:    
News Summary - nadodinritham kathu...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.