മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയുംചെയ്ത കലാഭവന്‍ മണിക്ക് നാടോടിനൃത്ത വേദിയില്‍ സ്മരണാഞ്ജലി. നാടന്‍പാട്ടിന്‍െറ സ്വന്തം മണിയുടെ ജീവിതമാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാര്‍ഥി വി.കെ. ശ്രീരാജ് അവതരിപ്പിച്ചത്.
തന്‍െറ കരള്‍രോഗിയായ കുഞ്ഞിന് ചികിത്സ സഹായം നല്‍കിയ മണിയെ വാഴ്ത്തിപ്പാടുന്ന മീന്‍കാരനായാണ് ശ്രീരാജ് വേദിയിലത്തെിയത്. അദ്ദേഹത്തിന്‍െറ നിഷ്കളങ്കതയും ആത്മാര്‍ഥതയും കഠിനാധ്വാനവുമെല്ലാം നൃത്തത്തിലൂടെ വര്‍ണിക്കുന്നു. പ്രിയ നടന്‍െറ ദാരുണാന്ത്യം വിധിയോ ചതിയോ എന്നു ചോദിക്കുന്നിടത്താണ് നൃത്തം അവസാനിക്കുന്നത്. ഇതോടെ വേദിയില്‍നിന്നുയര്‍ന്ന നിലക്കാത്ത കരഘോഷം മണിയോടുള്ള നാടിന്‍െറ സ്നേഹപ്രകടനമായി.
മണിയുടെ നാടന്‍പാട്ടിന്‍െറ ശീലുകള്‍ ചേര്‍ത്താണ് ചാലക്കുടിക്കാരന്‍ തന്നെയായ ജ്യോതിഷ് കെ. നായര്‍ ഈ പാട്ടിന്‍െറ വരികളെഴുതിയത്. സഹോദരന്മാരായ സാബു ജോര്‍ജും ജോബിന്‍ ജോര്‍ജുമാണ് പരിശീലകന്മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.