ക്രിസ്മസ് നാടുകള്‍

ക്രിസ്മസിന്‍െറ പേരുമായി ബന്ധമുള്ള പല സ്ഥലങ്ങളും ലോകത്തുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത്:
ക്രിസ്മസ് ദ്വീപ്: ക്രിസ്മസ് ദ്വീപ് എന്നൊരു ചെറുദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു. ആസ്ട്രേലിയയുടെ അധികാരപരിധിയിലുള്ള ദ്വീപാണിത്. ഇംഗ്ളീഷ് ഒൗദ്യോഗികഭാഷയും ഫ്ളയിങ് ഫിഷ്കോവ് തലസ്ഥാനവുമാണ്. ബുദ്ധമതമാണ് പ്രധാന മതം. 1643ല്‍ ക്രിസ്മസ് ദിനത്തിലാണ് ഈ ദ്വീപ് കണ്ടത്തെിയത്. എന്നാല്‍, ഇവിടെ ജനവാസമാരംഭിച്ചത് 19ാം നൂറ്റാണ്ടിന്‍െറ അവസാനം മാത്രമാണ്.

സാന്താക്ളോസ്: യു.എസിലെ ഇന്ത്യാനയിലുള്ള ഒരു സ്ഥലമാണ് സാന്താക്ളോസ്. 1854ല്‍ നിലവില്‍വന്ന പട്ടണത്തിന്‍െറ പേര് സാന്താ ഫീ എന്നായിരുന്നു. എന്നാല്‍, ഒരു തപാലോഫിസ് സ്ഥാപിക്കാനുള്ള ശ്രമങ്ങളാരംഭിച്ചപ്പോള്‍ അതേ പേരില്‍ മറ്റൊരു സ്ഥലത്ത് തപാലോഫിസ് ഉണ്ടെന്നത് തടസ്സമായി. അങ്ങനെ ആലോചനകള്‍ക്കൊടുവില്‍ സാന്താക്ളോസ് എന്നു പേരു മാറ്റുകയായിരുന്നു. സാന്താക്ളോസിന്‍െറ പേരുള്ള ലോകത്തിലെ ഒരേയൊരു തപാലോഫിസ് ഇവിടെയാണ്. അതുകൊണ്ടുതന്നെ സാന്തയെ തേടി ആയിരക്കണക്കിന് കത്തുകളാണ് എല്ലാ വര്‍ഷവും ഇവിടെയത്തെുന്നത്. എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും സാന്തയുടെ മറുപടി അയക്കാന്‍ ഒരു സംഘവുമുണ്ട് ഇവിടെ. ക്രിസ്മസ് ലെയ്ക്ക് എന്ന തടാകമുള്‍പ്പെടെ സാന്തയുടെ പേരുള്ള പലതുമുണ്ടിവിടെ.

ക്രിസ്മസ് കോവ്: യു.എസിലെ മെയ്നില്‍ സൗത്ത് ബ്രിസ്റ്റള്‍ പട്ടണത്തിലുള്ള ഗ്രാമമാണ് ക്രിസ്മസ് കോവ്. ക്രിസ്മസുമായി ബന്ധപ്പെട്ട പേരുതന്നെയാണ് അതിനെ പ്രശസ്തമാക്കുന്നത്. ജലമാര്‍ഗത്തിലുള്ള വിനോദസഞ്ചാരത്തിന് സൗകര്യങ്ങളുള്ള സ്ഥലമാണിത്. സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാണ് ഇവിടം.

ക്രിസ്മസ് വാലി: യു.എസിലെ ഓറിഗണിലുള്ള സ്ഥലമാണ് ക്രിസ്മസ് വാലി. തൊട്ടടുത്തുള്ള ക്രിസ്മസ് തടാകത്തില്‍നിന്നാണ് സ്ഥലത്തിന് ക്രിസ്മസ് (ലെയ്ക്ക്) വാലി എന്ന പേരു കിട്ടുന്നത്.

ക്രിസ്മസ്: യു.എസിലെ ഫ്ളോറിഡയിലുള്ള സ്ഥലമാണ് ക്രിസ്മസ്. ക്രിസ്മസ് എന്ന തപാല്‍മുദ്രയുള്ള മറുപടി കിട്ടാനായി നിരവധി പേര്‍ ഇവിടേക്ക് കത്തെഴുതാറുണ്ട്. 1837 ഡിസംബര്‍ 25ന് 2000 യു.എസ് സൈനികര്‍ ഒരു കോട്ട പണിയാനായി ഇവിടെയത്തെി. ഈ കോട്ടക്ക് പേരിട്ടത് ക്രിസ്മസ് ഫോര്‍ട്ട് എന്നാണ്. ഇതാണ് ക്രിസ്മസ് നഗരത്തിന്‍െറ ചരിത്രം.

ബത് ലഹേം: യേശുവിന്‍െറ ജന്മസ്ഥലമായ ബത്ലഹേം എന്ന പുണ്യനഗരത്തെ നമുക്കറിയാം. യു.എസിലെ പെന്‍സല്‍വേനിയയിലുമുണ്ട് ഒരു ബത്ലഹേം. 1741ലെ ക്രിസ്മസ് രാവിലാണ് ഒരു സംഘം മൊണോക്കസി എന്ന അരുവിയുടെ തീരത്തെ പട്ടണത്തിലത്തെിയത്. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായത്തെിയ നഗരത്തിന് സംഘം ബത്ലഹേം എന്ന പേരു നല്‍കി. പ്രമുഖ വ്യവസായനഗരമാണ് ബത്ലഹേം.

Tags:    
News Summary - santa claus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.