മൂല്യനിര്‍ണയം സുതാര്യമാവുന്നില്ല

കണ്ണൂര്‍: കലോത്സവങ്ങളിലെ ഏറ്റവും വലിയ കടമ്പയായ മൂല്യനിര്‍ണയം സുതാര്യമാക്കലിനോട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറംതിരിഞ്ഞുനില്‍ക്കുന്നു. മത്സരാര്‍ഥികളുടെ പ്രകടനത്തിന്‍െറ സ്കോര്‍ ഷീറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ബിജു പ്രഭാകര്‍ ഡി.പി.ഐ ആയിരിക്കുമ്പോള്‍ മൂന്നുവര്‍ഷം മുമ്പ് നടത്തിയ ശ്രമമാണ് ഇപ്പോഴും എങ്ങുമത്തൊത്തത്. അങ്ങനെയായിരുന്നെങ്കില്‍ കലോത്സവത്തിലെ അഴിമതി ഒരു പരിധിവരെ പരിഹരിക്കാമെന്ന് വിദഗ്ധ നൃത്താധ്യാപകര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഗ്രേഡും ഒന്നാംസ്ഥാനവുമാണ് ഇപ്പോള്‍ വെബ്സൈറ്റിലിടുന്നത്. ജില്ലയില്‍ മത്സരാര്‍ഥികള്‍ അപ്പീലിനുപോവുമ്പോഴാണ് ഓരോ വിധികര്‍ത്താവും ഇട്ട മാര്‍ക്കിന്‍െറ വിവരം അറിയുക. ഇവിടെയാണ് ബോധപൂര്‍വമുള്ള കളികള്‍ വ്യക്തമാവുന്നത്. രണ്ടു വിധികര്‍ത്താക്കളും 80ലേറെ മാര്‍ക്കിട്ട കുട്ടിക്ക് ഒരാള്‍ വെറും 20 മാര്‍ക്കുവരെ കൊടുത്താണ് പലപ്പോഴും തോല്‍പിക്കുന്നത്. കോഴിക്കോട് ജില്ല കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ ഒരു വിധികര്‍ത്താവ് മാത്രം 10 മാര്‍ക്കിട്ട് ഒരു കുട്ടിയെ തോല്‍പിച്ചെന്ന് പിന്നീട് വ്യക്തമായിരുന്നു. ശൈലി തെറ്റിച്ചുവെന്ന് പറഞ്ഞ് ശാസ്ത്രീയ സംഗീതത്തില്‍ പാലക്കാടുനിന്നുള്ള ഒരു കുട്ടിക്ക് ഒരാള്‍ രണ്ടു മാര്‍ക്കിട്ടതും വിവാദമായിരുന്നു. സ്കോര്‍ ഷീറ്റ് വിവരാവകാശ നിയമപ്രകാരം വാങ്ങിയപ്പോള്‍ മാര്‍ക്ക് വെട്ടിത്തിരുത്തി എഴുതിയതാണ് കണ്ടത്.
ജില്ലയിലുള്ളത്ര വരില്ളെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധിനിര്‍ണയത്തെക്കുറിച്ചും പരാതിയുണ്ട്. പ്രത്യേകിച്ചും നൃത്ത ഇനങ്ങളും മറ്റും. ഇതരസംസ്ഥാനങ്ങളിലെ പ്രശസ്തരായ വിധികര്‍ത്താക്കള്‍ ശൈലീഭേദം ചൂണ്ടിക്കാട്ടി ചില കുട്ടികള്‍ക്ക് വന്‍തോതില്‍ മാര്‍ക്ക് കുറക്കുക പതിവാണ്. ഇതും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലും മാര്‍ക്ക് കുറക്കരുതെന്ന് ഡി.പി.ഐയില്‍നിന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്കവരും പാലിക്കാറില്ല. പക്ഷേ, സ്കോര്‍ വെബ് സൈറ്റില്‍ വന്നാല്‍ കാര്യങ്ങള്‍ സുതാര്യമാവും. ബോധപൂര്‍വം തോല്‍പിക്കപ്പെടുന്നതും കൈയോടെ പിടിക്കാനാവും.
ഇക്കാര്യങ്ങള്‍ ഐ.ടി അറ്റ് സ്കൂളിന്‍െറയടക്കം പരിഗണയിലുണ്ടെന്നും സൈറ്റിന്‍െറ ലോഡ് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ മുറക്ക് നടക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. അതേസമയം, കലോത്സവത്തിന്‍െറ സാങ്കേതിക വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് ഒരു നിര്‍ദേശവും കിട്ടിയിട്ടില്ളെന്നാണ് വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ, ഇത് എപ്പോള്‍ നടപ്പാകുമെന്നും വ്യക്തമല്ല.
Tags:    
News Summary - school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.