നിറഞ്ഞാടി വേദികള്‍, നിറഞ്ഞൊഴുകി സദസ്സ്; മുന്നില്‍ പാലക്കാട്

കണ്ണൂര്‍: നൃത്ത വേദികളില്‍ നിറഞ്ഞൊഴുകിയ സദസ്സിനെ സാക്ഷിയാക്കി കലോത്സവം മൂന്നാം നാളിലേക്ക്. കണ്ണും കാതും തുറന്ന് നാടൊന്നാകെ കലോത്സവ നഗരിയിലേക്ക് ഒഴുകിയത്തെുന്നതിനാണ് നഗരം സാക്ഷ്യംവഹിച്ചത്. 20 വേദികളില്‍ ഏഴിലും ജനപ്രിയ ഇനങ്ങളായിരുന്നു. 234 ഇനങ്ങളില്‍ 51 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 181 പോയന്‍റുമായി മുന്നിലാണ്.179 പോയന്‍റ് വീതം നേടി കണ്ണൂരും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.
കുച്ചിപ്പുടിയും ഒപ്പനയും അരങ്ങേറ്റംകുറിച്ച പൊലീസ് മൈതാനിയിലെ നിളയിലാണ് ജനപ്രവാഹം ശക്തിയാര്‍ജിച്ചത്. നിള അക്ഷരാര്‍ഥത്തില്‍ നിറഞ്ഞൊഴുകി. കലക്ടറേറ്റ് മൈതാനത്തെ ചന്ദ്രഗിരിയില്‍ കേരളനടനത്തിനും തിരുവാതിരക്കും ആയിരങ്ങള്‍ സാക്ഷിയായി. ഒന്നാം വേദിയില്‍ അരങ്ങേറിയ ഒപ്പനയുടെ എണ്ണത്തിലുണ്ടായ വര്‍ധന അര്‍ധരാത്രിവരെ നീളാന്‍ ഇടയാക്കി. രണ്ടാം വേദിയില്‍ രാവിലെ ഒമ്പതരക്ക് തുടങ്ങിയ കേരളനടനത്തില്‍ 31 പേരുണ്ടായിരുന്നു. അപ്പീലുകളുടെ പ്രവാഹംതന്നെയാണ് മത്സരം രാവോളം നീളാന്‍ കാരണം.
മൂന്നാം വേദിയില്‍ ആടിയത് 38 മോഹിനിമാര്‍. മത്സരം വൈകിയത് അഞ്ചുമണിക്കൂര്‍.  അപ്പീലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.  ആദ്യ ദിനത്തില്‍ 335 അപ്പീലുകള്‍ ലഭിച്ചെങ്കില്‍ ചൊവ്വാഴ്ച അത് 642 ആയി. ഗ്രൂപ്പിനങ്ങള്‍കൂടി പരിഗണിക്കുമ്പോള്‍ അപ്പീല്‍ എണ്ണം 2436 ആണ്. മേളയുടെ സകല ക്രമവും ഇതോടെ താളംതെറ്റി.  കോടതി വഴിയും ബാലാവകാശ കമീഷന്‍ വഴിയുമാണ് കൂടുതല്‍ അപ്പീലുകള്‍ എത്തിയത്.
Tags:    
News Summary - school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.